
കോഴിക്കോട് ചാത്തമംഗലത്ത് കാട്ടുപന്നി ആക്രമണം. വളയന്‍ കോട്ടുമ്മല്‍ ആമിനക്കാണ് ഗുരുതരമായി പരിക്കേറ്റത്.
അപ്രതീക്ഷിതമായി ഓടിയെത്തിയ കാട്ടുപന്നി ഇവരെ നെഞ്ചില്‍ കുത്തി വീഴ്ത്തുകയായിരുന്നു. ആടിന് ഇല ശേഖരിക്കാനായി വയലില്‍ പോയതായിരുന്നു ഇവര്‍ .
രാവിലെ 11.30 ഓടെ ആണ് സംഭവം. ആമിനയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആമിനയെ ഒരു മാസം മുമ്ബും സമാന രീതിയില്‍ കാട്ടുപന്നി ആക്രമിച്ചിരുന്നു. പരിക്കേറ്റ ആമിന ക്ഷീരകര്‍ഷകയാണ്.
56 വയസ്സാണ് പ്രായം. നിരന്തരമായി കാട്ടുപന്നി ആക്രമണം ഉണ്ടാകുന്ന മേഖലയാണിത്.
പകല്‍ സമയങ്ങളില്‍ കാട്ടുപന്നി ആക്രമണം ഉണ്ടാകാറില്ല. നാട്ടുകാര്‍ സംഭവത്തെ തുടര്‍ന്ന് ആശങ്കയിലാണ്.
ആദ്യമുണ്ടായ ആക്രമണത്തില്‍ ആമിനക്ക് കൈക്കും കാലിനും പരിക്കേറ്റിരുന്നു. അത് പൂര്‍ണ്ണമായും ഭേദമാകുന്നതിന് മുമ്ബാണ് ഈ ആക്രമണം നടന്നിരിക്കുന്നത്.
The post കോഴിക്കോട് കാട്ടുപന്നി ആക്രമണം; മധ്യവയസ്കയെ നെഞ്ചില്‍ കുത്തിവീഴ്ത്തി, ഗുരുതര പരിക്ക് appeared first on Malayoravarthakal. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]