
സ്വന്തം ലേഖിക തിരുവനന്തപുരം: രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തലസ്ഥാനത്തെത്തും. വന്ദേഭാരത് ട്രെയിനിന്റെ ഫ്ലാഗ് ഓഫും 3200 കോടിയുടെ വികസനപദ്ധതികളുടെ സമര്‍പ്പണവും ശിലാസ്ഥാപനവും നിര്‍വഹിക്കും.
കൊച്ചിയില്‍ നിന്ന് രാവിലെ 10.15നാണ് തിരുവനന്തപുരത്തെത്തുന്നത്. എയര്‍പോര്‍ട്ടില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്, മുഖ്യമന്ത്രി പിണറായി വിജയന് എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കും.
10.30നാണ് സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ വന്ദേഭാരത് ട്രെയിനിന്റെ ഫ്ലാഗ് ഓഫ് നടക്കുക. 10.50വരെ അവിടെ ചെലവിടുന്ന പ്രധാനമന്ത്രി ട്രെയിനില്‍ സജ്ജമാക്കിയ കോച്ചില്‍ വിദ്യാര്‍ത്ഥികളുമായി ആശയവിനിമയം നടത്തും.
11ന് സെന്‍ട്രല്‍ സ്റ്റേഡിയത്തിലെത്തും. കൊച്ചി വാട്ടര്‍ മെട്രോയും പൂര്‍ണമായി വൈദ്യുതീകരിച്ച ദിണ്ടിഗല്‍- പളനി- പാലക്കാട് സെക്ഷന്‍ റെയില്‍പാതയും നാടിന് സമര്‍പ്പിക്കും.
പ്രധാനമന്ത്രി തലസ്ഥാനത്ത് എത്തുന്നതിനാല്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. തലസ്ഥാനത്ത് ഗതാഗത നിയന്ത്രണമുണ്ട്.
The post പ്രധാനമന്ത്രി ഇന്ന് തലസ്ഥാനത്ത്; കനത്ത സുരക്ഷ; ഗതാഗത നിയന്ത്രണം; പത്തരയ്ക്ക് വന്ദേ ഭാരത് ഫ്ളാഗ് ഓഫ് appeared first on Third Eye News Live. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]