കണ്ണൂർ: ടിപി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷ അനുഭവിക്കുന്ന പ്രതി കൊടി സുനിക്ക് 30 ദിവസത്തെ പരോൾ അനുവദിച്ച് ജയിൽ വകുപ്പ്. അമ്മ നൽകിയ അപേക്ഷ പരിഗണിച്ച് നൽകിയ പരോളിൽ കൊടി സുനി തവനൂർ ജയിലിൽ നിന്ന് പുറത്തേക്കിറങ്ങി. മനുഷ്യാവകാശ കമ്മിഷനാണ് ആദ്യം അപേക്ഷ നൽകിയത്. കമ്മിഷന്റെ കത്തിൽ ജയിൽ ഡിജിപിയാണ് അനുമതി നൽകിയത്. പൊലീസ് നൽകിയ പ്രൊബേഷൻ റിപ്പോർട്ട് എതിരായിട്ടും ജയിൽ ഡിജിപി അനുകൂല തീരുമാനമെടുക്കുകയായിരുന്നു എന്നാണ് വിവരം. ശനിയാഴ്ചയാണ് ജയിലിൽ നിന്ന് സുനി പുറത്തിറങ്ങിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]