പത്തനംതിട്ട: സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി മുൻ എംഎൽഎ രാജു എബ്രഹാമിനെ തിരഞ്ഞെടുത്തു. നിലവിലെ ജില്ലാ സെക്രട്ടറിയായിരുന്ന കെ.പി ഉദയഭാനു മൂന്ന് ടേം പൂർത്തിയാക്കിയതോടെയാണ് രാജു എബ്രഹാമിനെ തിരഞ്ഞടുത്തത്. ഉദയഭാനുവടക്കം ആറുപേരെ ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പകരം ആറ് പുതുമുഖങ്ങളെ ഉൾപ്പെടുത്തി.
തിരുവല്ല ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്നും അച്ചടക്ക നടപടിയിലൂടെ നീക്കം ചെയ്യപ്പെട്ട ഫ്രാൻസിസ് വി ആന്റണിയെ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. ഒപ്പം കോഴഞ്ചേരി ഏരിയ സെക്രട്ടറി ടി വി സ്റ്റാലിൻ, പട്ടിക ജാതി ക്ഷേമസമിതി ജില്ലാ സെക്രട്ടറി സി എം രാജേഷ്, ഇരവിപേരൂർ ഏരിയ സെക്രട്ടറി ടി കെ സുരേഷ് കുമാർ, മല്ലപ്പള്ളി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിനു ചന്ദ്രമോഹൻ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ബി നിസാം എന്നിവരും ജില്ലാ കമ്മിറ്റി അംഗങ്ങളായി.
അതേസമയം കെ.പി ഉദയഭാനു, അഡ്വ.പീലിപ്പോസ് തോമസ്, ആറന്മുള മുൻ എംഎൽഎ കെ സി രാജഗോപാൽ, കൊടുമൺ പഞ്ചായത്ത് പ്രസിഡന്റ് കെ കെ ശ്രീധരൻ, നിർമ്മലാ ദേവി, ബാബു കോയിക്കലേത്ത് എന്നിവരെ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
1996 മുതൽ 2021 വരെ റാന്നി എംഎൽഎയായിരുന്നു രാജു എബ്രഹാം. തുടർച്ചയായി അഞ്ച് തെരഞ്ഞെടുപ്പുകളിൽ പാർട്ടിക്കായി മത്സരിച്ച് വിജയിച്ചു. 1961 ജൂൺ 30നാണ് ജനനം. എസ്എഫ്ഐയിലൂടെ പൊതുപ്രവർത്തന രംഗത്തെത്തി. റാന്നി സെന്റ് തോമസ് കോളേജ് യൂണിയൻ ചെയർമാനായി. നിരവധി ബഹുജന സംഘടനകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.