മെൽബൺ: സമനില പ്രതീക്ഷിച്ച ആരാധകരെ നിരാശയിലാഴ്ത്തി ബോർഡർ ഗവാസ്കർ പരമ്പരയിലെ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് തോൽവി. അവസാന ദിനത്തിൽ ചായയുടെ ഇടവേള വരെ സമനില പ്രതീക്ഷിച്ചിരുന്നു. എന്നാൽ അവസാന സെഷനിൽ കളി ഇന്ത്യൻ ടീം കൈവിട്ടു. 340 റൺസ് വിജയലക്ഷ്യം ഓസ്ട്രേലിയ ഉയർത്തിയെങ്കിലും ഇന്ത്യ മത്സരം 155 റൺസിൽ അവസാനിപ്പിക്കുകയായിരുന്നു. ഇതോടെ 184 റൺസ് ജയത്തോടെ ഓസ്ട്രേലിയ പരമ്പരയിൽ മുന്നിലെത്തി.
വെറും ഒമ്പത് റൺസെടുത്ത ക്യാപ്റ്റൻ രോഹിത്ത് ശർമ്മയും റൺസൊന്നും എടു്കാതെ കെഎൽ രാഹുലും അഞ്ച് റൺസെടുത്ത് വിരാട് കൊഹ്ലിയും പുറത്തായതോടെ ഇന്ത്യ പ്രതീക്ഷ നഷ്ടപ്പെട്ടിരുന്നു. എന്നാൽ യശസ്വി ജയസ്വാൾ- പന്ത് കൂട്ടുകെട്ട് ക്രീസിൽ ഉറച്ചുനിന്നത് പ്രതീക്ഷയ്ക്ക് വകയുണ്ടാക്കി. 88 റൺസ് സ്കോർ ബോർഡിലേക്ക് ചേർത്ത സഖ്യം സമനിലയിൽ എത്തിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ ട്രാവിസ് ഹെഡിന്റെ ബോളിൽ അനവാശ്യ ഷോട്ടിന് ശ്രമിച്ച ഋഷഭ് പന്ത് പുറത്തുപോയി. ഇതോടെ മത്സരത്തിൽ ഇന്ത്യ തകർച്ചയിലേക്ക് നീങ്ങി. രണ്ടാം ഇന്നിംഗ്സിൽ രണ്ടക്കം കടക്കാനായത് ഇരുവർക്കും മാത്രമായിരുന്നു.
പിന്നാലെ ക്രീസിലെത്തിയ രവീന്ദ്ര ജഡേജ (2)ലും നിതീഷ് കുമാർ റെഡ്ഡി (1) പുറത്തായി. ഇന്ത്യയ്ക്ക് ആകെ പ്രതീക്ഷയുണ്ടായിരുന്ന ജയ്സ്വാളിനെ കമ്മിൻസ് എറിഞ്ഞ് വീഴ്ത്തിയതോടെ ഓസ്ട്രേലിയയ്ക്ക് കാര്യങ്ങൾ എളുപ്പമാക്കി. എട്ട് ബൗണ്ടറി അടക്കം 208 പന്തിൽ 84 റൺസെടുത്താണ് ജയ്സ്വാൾ ക്രീസ് വിട്ടത്. കങ്കാരുപ്പടയ്ക്ക് വിജയ പ്രതീക്ഷ വർദ്ധിപ്പിച്ച മടക്കമായിരുന്നു ജയസ്വാളിന്റേത്. ശേഷം എത്തിയ ആകാശദീപ് 17 പന്തിൽ ഏഴ് റൺസെടുത്ത് മടങ്ങി. പിന്നാലെ സിറാജും ബുംറയും മടങ്ങിയതോടെ മെൽബൺ മണ്ണിൽ ഓസിസ് ടീം വിജയം ഉറപ്പാക്കി 45 ബോളിൽ 5 റൺസുമായി വാഷിംഗ്ടൺ സുന്ദർ പുറത്താകാതെ നിന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]