
.news-body p a {width: auto;float: none;} മലയാള സിനിമയിൽ ഒട്ടും പ്രതീക്ഷിക്കാത്ത സംഭവങ്ങൾ ഉണ്ടായ വർഷമാണ് 2024. പ്രമുഖ നടൻമാർക്കെതിരെ ഉയർന്ന പീഡനപരാതികളാണ് അതിൽ പ്രധാനപ്പെട്ടത്.
ഇപ്പോഴിതാ നടനും സംവിധായകനുമായ ആലപ്പി അഷ്റഫ് ഈ വർഷത്തിൽ മലയാള സിനിമയിലെ സൂപ്പർതാരങ്ങൾക്ക് സംഭവിച്ച നേട്ടങ്ങളെയും പരാജയങ്ങളെയുംക്കുറിച്ച് സംസാരിച്ചിരിക്കുകയാണ്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ പങ്കുവച്ചത്.
‘2024 അവസാനിക്കാൻ പോവുകയാണ്. മലയാള സിനിമയിലുണ്ടായിരുന്ന പല കലാകാരൻമാരുടെയും വിയോഗ വാർത്തകൾ എത്തിയ വർഷം കൂടിയായിരുന്നു 2024.
കൂടാതെ മലാള സിനിമയിലെ പ്രമുഖ നടൻമാർക്കെതിരെയുളള പീഡനപരാതികളും ഉയർന്ന വർഷം കൂടിയായിരുന്നു. സൂപ്പർതാരങ്ങളുടെ വിഷയത്തിലേക്ക് കടക്കുകയാണെങ്കിൽ, 2024 മോഹൻലാലിന് നേട്ടങ്ങളൊന്നും ഉണ്ടാക്കാൻ പറ്റിയില്ല.
മാത്രമല്ല കോട്ടങ്ങളുടെ ഒരു ഘോഷയാത്രയായിരുന്നു. മോഹൻലാലിന്റെ ചുറ്റുമുളള മുളളുവേലികൾ കാരണമാണിത്.
പുതുമുഖ സംവിധായകൻമാർക്ക് ഇന്നും അദ്ദേഹത്തിനെ നായകനാക്കി ഒരു സിനിമപോലും ചെയ്യാൻ സാധിച്ചിട്ടില്ല. ഇതിനൊരു മാറ്റം വന്നില്ലെങ്കിൽ ഇനിമുതൽ മോഹൻലാലിൽ നിന്നു വിജയ ചിത്രങ്ങൾ ഉണ്ടാകില്ലെന്ന് ഒരുപക്ഷേ അദ്ദേഹം അറിഞ്ഞിട്ടുണ്ടാവണമെന്നില്ല.
എന്നാൽ മമ്മൂട്ടിയെ സംബന്ധിച്ചടത്തോളം 2024 നേട്ടങ്ങൾ മാത്രമുണ്ടാക്കിയ വർഷമായിരുന്നു. അദ്ദേഹം അഭിനയിച്ച ഒട്ടുമിക്ക ചിത്രങ്ങളും വിജയിക്കുകയും കൂടാതെ മമ്മൂട്ടിക്ക് പുരസ്കാരങ്ങൾ നേടികൊടുക്കുകയും ചെയ്തു.
സുരേഷ്ഗോപിയുടെ കാര്യമെടുത്താൽ, രാഷ്ട്രീയപരമായി അദ്ദേഹത്തിന് ഒരുപാട് നേട്ടങ്ങൾ ഉണ്ടായിട്ടുണ്ട്. മലയാള സിനിമയിലെ ഒരു സൂപ്പർസ്റ്റാർ ഒരു എംപിയാകുന്നതും കേന്ദ്രമന്ത്രിയാകുന്നതും ചരിത്ര സംഭവമാണ്.
ഈ വർഷം ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന സിനിമ ഉണ്ടാക്കിയ ചരിത്രം വ്യത്യസ്തമാണ്. ഒരു മലയാള ചിത്രം കേരളത്തിൽ നിന്നും നേടിയതിനെക്കാൾ ഇരട്ടി കളക്ഷൻ അയൽസംസ്ഥാനമായ തമിഴ്നാട്ടിൽ നിന്നും നേടിയെന്നത് ചരിത്ര സംഭവമാണ്’- അഷ്റഫ് പങ്കുവച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]