കോഴിക്കോട്: കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ ഗിന്നസ് വേൾഡ് റെക്കാഡ് പരിപാടിക്കിടെ തൃക്കാക്കര എംഎൽഎ ഉമാ തോമസ് ഗാലറിയിൽ നിന്ന് വീണ് പരിക്കേറ്റ സംഭവത്തിൽ പ്രതികരണവുമായി നടൻ ഹരീഷ് പേരടി രംഗത്ത്. ബാരിക്കേഡിന് പകരം റിബൺ..ഒരു എംഎൽഎയ്ക്ക് ഇതാണ് സ്ഥിതിയെങ്കിൽ പൊതു പരിപാടികളിൽ പങ്കെടുക്കുന്ന സാധാരണ മനുഷ്യരുടെ സുരക്ഷയെന്താണെന്ന് ഹരീഷ് പേരടി ചോദിച്ചു. ജനപ്രതിനിധി വീണ് ഗുരുതരമായി പരിക്കേറ്റിട്ടും പരിപാടി തുടർന്നതിനെതിരെയും ഹരീഷ് വിമർശിച്ചു.
ഹരീഷ് പേരടി ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ്
ബാരിക്കേഡിന് പകരം റിബൺ..ഒരു എംഎൽഎയ്ക്ക് ഇതാണ് സ്ഥിതിയെങ്കിൽ പൊതു പരിപാടികളിൽ പങ്കെടുക്കുന്ന സാധാരണ മനുഷ്യരുടെ സുരക്ഷയെന്താണ്…നാഴികക്ക് നാൽപ്പതുവട്ടം വികസിതം എന്ന് അവകാശപ്പെടുന്ന കേരളമേ..ഗിന്നസ് ബുക്കിലേക്ക് ഇതുകൂടെ നിങ്ങൾ എഴുതി ചേർക്കണം.
‘യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെ കെട്ടിപൊക്കിയ ഒരു വേദിയിൽ നിന്ന് ഒരു ജനപ്രതിനിധി വീണ് ഗുരുതരമായ പരിക്കുകളോടെ ആശുപ്രത്രിയിൽ പ്രവേശിക്കപ്പെട്ടിട്ടും അവിടെ കുടിയ ജനങ്ങളുടെയും കലാകാരികളുടെയും സുരക്ഷക്ക് പുല്ല് വില കൽപ്പിച്ച് ഞങ്ങൾ ആട്ടം നടത്തി ഗിന്നസ് ബുക്കിലെത്തി’..എന്ന് …ചരിത്രത്തിൽ സാക്ഷര കേരളത്തിന് വലിയ ഇടമുണ്ട്…മനുഷ്യ ജീവനേക്കാൾ ഞങ്ങൾ ഗിന്നസ് ബുക്കിനെ സ്നേഹിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
18 അടിയോളം താഴ്ചയിലേക്കാണ് ഉമ തോമസ് വീണത്. ഉടൻ തന്നെ പാലാരിവട്ടം റിനൈ മെഡ്സിറ്റിയിൽ പ്രവേശിപ്പിച്ച ഉമ വെന്റിലേറ്ററിൽ അബോധാവസ്ഥയിൽ തുടരുകയാണ്. തലയിടിച്ച് വീണതിനാൽ തലച്ചോറിൽ രക്തസ്രാവമുണ്ട്. ശ്വാസകോശത്തിൽ രക്തം കെട്ടിയ നിലയിലാണ്. നട്ടെല്ലിനും വാരിയെല്ലുകൾക്കും മുഖത്തെ അസ്ഥികൾക്കും കാലിനും പരിക്കുണ്ട്. ഗിന്നസ് റെക്കാഡ് ലക്ഷ്യമിട്ട് നടിയും നർത്തകിയുമായ ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ 12,600 നർത്തകിമാർ അണിനിരക്കുന്ന ഭരതനാട്യമായിരുന്നു പരിപാടി. വയനാട്ടിലെ മൃദംഗ വിഷൻ മാഗസീനായിരുന്നു സംഘാടകർ.നൃത്തപരിപാടി തുടർന്നത് ആക്ഷേപത്തിന് ഇടയാക്കി.