
ന്യൂഡല്‍ഹി: കലാപം രൂക്ഷമായ സാഹചര്യത്തില്‍ സുഡാനില്‍ കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിച്ച് ഫ്രാന്‍സ്. 28-ഓളം രാജ്യങ്ങളിലെ 388 പൗരന്മാരെയാണ് കലാപബാധിത പ്രദേശത്ത് നിന്ന് ഒഴിപ്പിച്ചത്. ഇതില്‍ എത്ര ഇന്ത്യക്കാരുണ്ടായിരുന്നു എന്നതിനെ സംബന്ധിച്ച് വിവരം ലഭിച്ചിട്ടില്ല. കലാപം രൂക്ഷമായ സാഹചര്യത്തില്‍ സുഡാനിലെ കുടുങ്ങിക്കിടക്കുന്ന വിവിധ രാജ്യങ്ങളിലെ പൗരന്മാരെയാണ് ഫ്രാന്‍സ് ഒഴിപ്പിച്ചത്.
28-രാജ്യങ്ങളിലെ പൗരന്മാരെ ഒഴിപ്പിച്ചുവെന്ന് ഡല്‍ഹിയിലെ ഫ്രഞ്ച് എംബസി അറിയിച്ചു. സുഡാന് തലസ്ഥാനമായ ഖാര്‍ത്തൂമില്‍ വ്യോമാക്രമണവും ഷെല്ലിംഗും രൂക്ഷമായതോടെ വിമാനത്താവളം അടച്ചിട്ടു. ഇതേ തുടര്‍ന്ന് പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താന്‍ ഇന്ത്യന്‍ എംബസി ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]