
.news-body p a {width: auto;float: none;} ശ്രീനഗർ : ജമ്മു കാശ്മീരിൽ പ്രാദേശിക ഭീകരരുടെ സാന്നിദ്ധ്യത്തിൽ ഗണ്യമായ കുറവുണ്ടായതായി റിപ്പോർട്ട്. ഈ മേഖലകളിൽ പാകിസ്ഥാൻ ഭീകരർ സജീവമാണെന്നും പ്രാദേശിക ഭീകരസംഘം ഏതാണ്ട് തുടച്ചുനീക്കപ്പെട്ടു കഴിഞ്ഞുവെന്നും സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
ഈ വർഷം ഇതുവരെ 75 ഭീകരരെ സുരക്ഷാസേന വധിച്ചു, കൊല്ലപ്പെട്ട ഭീകരരിൽ 60 ശതമാനവും പാകിസ്ഥാനിൽ നിന്നുള്ളവരാണെന്ന് സൈന്യം വ്യക്തമാക്കിയിട്ടുണ്ട്.
സുരക്ഷാസേന വധിച്ച 75 പേരിൽ ഭൂരിഭാഗവും വിദേശഭീകരർ ആയിരുന്നുവെന്നും ഓരോ അഞ്ച് ദിവസത്തിലും ഒരു ഭീകരനെ സുരക്ഷാ സേന വധിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. നിയന്ത്രണ രേഖയിലും അന്താരാഷ്ട്ര അതിർത്തിയിലും നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെ 17 ഭീകരരെയാണ് സൈന്യം വധിച്ചത്.
ഉൾപ്രദേശങ്ങളിൽ നടന്ന ഏറ്റുമുട്ടലുകളിൽ 26 ഭീകരരെയും വധിച്ചു. ജമ്മു, ഉധംപൂർ, കത്വ, ദോഡ, രജൗരി ജില്ലകളിൽ നടന്ന ഏറ്റുമുട്ടലുകളിലാണ് ഇവരെ വധിച്ചത്.
ബാരാമുള്ള, ബന്ദിപ്പോര, കുപ്വാര, കുൽഗാം ജില്ലകളിലുള്ള വിദേശ ഭീകരരെയും സുരക്ഷാസേന വധിച്ചിട്ടുണ്ട്. ബാരാമുള്ളയിൽ മാത്രം ഒമ്പത് ഏറ്റുമുട്ടലുകളിലായി 14 പ്രാദേശിക ഇതര ഭീകരരെയാണ് വധിച്ചത്.
2024ൽ ജമ്മു കശ്മീരിലുടനീളം 60 ഭീകരാക്രമണങ്ങളിലായി 32 സാധാരണക്കാരും 26 സുരക്ഷാ സേനാംഗങ്ങളും ഉൾപ്പെടെ 122 പേർക്കാണ് ജീവൻ നഷ്ടമായത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]