വണ്ണം കുറയ്ക്കാൻ ഓട്സ് ; കഴിക്കേണ്ട രീതി ഇങ്ങനെ.
വണ്ണം കുറയ്ക്കാൻ ഓട്സ് ; കഴിക്കേണ്ട രീതി ഇങ്ങനെ
പ്രാതലിൽ ഉൾപ്പെടുത്തുന്ന ഒരു പ്രധാന ഭക്ഷണമാണ് ഓട്സ്. അവശ്യ പോഷകങ്ങളാൽ നിറഞ്ഞത് മാത്രമല്ല ഇതിൽ കലോറിയും കുറവാണ്. ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുന്നതിന് ഓട്സ് മികച്ചൊരു ഭക്ഷണമാണ്.
ഓട്സിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് അമിത വിശപ്പിനെ തടയുന്നു. ഓട്സിൽ അടങ്ങിയിട്ടുള്ള പ്രോട്ടീൻ മെറ്റബോളിസം വർദ്ധിപ്പിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.
ഓട്സിൽ അടങ്ങിയിട്ടുള്ള ഫെെബർ രക്തത്തിലെ ലിപിഡിൻ്റെ അളവ് കുറയ്ക്കുകയും ശരീരഭാരം കുറയ്ക്കുകയും ചെയ്യുന്നു.
ഓട്സിൽ സ്വാഭാവികമായും കലോറി കുറവാണ്. 1 കപ്പ് അസംസ്കൃത ഓട്സിൽ 307 കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂ. ശരീരഭാരം കുറയ്ക്കാൻ ഓട്സ് സ്മൂത്തിയായോ പഴങ്ങൾ ചേർത്തോ കഴിക്കാവുന്നതാണ്.
ഓട്സിലെ ആൻ്റിഓക്സിഡൻ്റുകൾ ഓക്സിഡേറ്റീവ് സ്ട്രെസ് തടയുന്നതിലൂടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് സഹായിക്കുന്നു.
ഉയർന്ന നാരുകളും പ്രോട്ടീനും അടങ്ങിയിട്ടുള്ളതിനാൽ അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുന്നു. ഓട്സ് അനാരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കാനുള്ള ആഗ്രഹം കുറയ്ക്കാനും സഹായിക്കുന്നു.
ഓട്സിന് കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണുള്ളത്. അത് കൊണ്ട് തന്നെ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സഹായിക്കുന്നു.
വണ്ണം കുറയ്ക്കാൻ ഡയറ്റ് നോക്കുന്നവർ ഓട്സ് പ്രാതലിൽ ഉൾപ്പെടുത്തുക. ഓട്സ് ഇഡ്ഢ്ലിയായും ഉപ്പുമാവ് രൂപത്തിലും കഴിക്കാവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]