
2024 ല്‍ പുറത്തിറങ്ങിയ മലയാളഗാനങ്ങളില്‍ റിപ്പീഡ് മോഡില്‍ ആസ്വദിക്കപ്പെട്ടതേറെയും ഫാസ്റ്റ് നമ്പേഴ്സ്. വൈബ് ഗാനങ്ങള്‍ക്കായിരുന്നു ഡിമാന്‍ഡ് അധികവും. പുതുതലമുറ സംഗീതസംവിധായകരും ഗായകരും ഹിറ്റുകള്‍ നേടി. കഴിഞ്ഞ കൊല്ലം ഹിറ്റായ ചില മലയാളഗാനങ്ങള്‍ ആസ്വദിക്കാം.
ഇല്യൂമിനാറ്റി – ആവേശം
ഫഹദ് ഫാസില്‍ നായകനായെത്തിയ ആവേശം സിനിമയിലെ ഇല്യൂമിനാറ്റി എന്ന ഗാനം ഏറെ ആവേശത്തോടെയാണ് മലയാളികള്‍ ഏറ്റെടുത്തത്. ഇപ്പോഴും യൂട്യൂബിന്റെ ടോപ് മ്യൂസിക് വീഡിയോ ലിസ്റ്റില്‍ ഇല്യൂമിനാറ്റി തുടരുന്നുണ്ട്. സുഷിന് ശ്യാം ഈണമിട്ട ഗാനത്തിന് വരികളെഴുതിയത് വിനായയക് ശശികുമാറാണ്. ഡബ്സിയാണ് ഗാനം ആലപിച്ചത്. ആവേശത്തിലെ അര്‍മാദം എന്ന ഗാനവും ഹിറ്റ്ലിസ്റ്റില് ഇടം പിടിച്ചിരുന്നു.
അങ്ങുവാനക്കോണിലെ, കിളിയേ – എആര്‍എം
ടൊവിനോ തോമസ് നായകനായെത്തിയ എആര്‍എമ്മിലെ സംഗീതസംവിധാനം നിര്‍വഹിച്ചത് ധിബു നൈനാന് തോമസാണ്. വൈക്കം വിജയലക്ഷ്മി ആലപിച്ച അങ്ങുവാനക്കോണിലെ എന്ന ഗാനത്തിന് വലിയ മൈലേജാണ് ലഭിച്ചത്. കിളിയേ എന്ന ഹരിശങ്കര്‍ ആലപിച്ച ഗാനവും എക്കാലത്തേയും മലയാള ഹിറ്റുകളിലിടം നേടി. സാമൂഹികമാധ്യമങ്ങളിലും മറ്റും ഗാനങ്ങള്‍ക്ക് വമ്പന്‍ റീച്ചാണ് ലഭിച്ചത്. ഗാനങ്ങള്‍ രചിച്ചത് മനു മഞ്ജിത്താണ്.
ഏയ് ബനാനേ – വാഴ
ഇലക്ട്രോണിക് കിളി കമ്പോസ് ചെയ്ത് ആലപിച്ച ഏയ് ബനാനേ എന്ന ഗാനത്തിന്റെ റാപ് ലിറിക്സ് ഒരുക്കിയത് വിനായക് ശശികുമാറാണ്. ഗാനം 20224 ലെ ഏറ്റവും വലിയ മലയാളഹിറ്റുകളിലൊന്നായി.
പെരിയോനേ – ആടുജീവിതം
എ.ആര് റഹ്മാന്റെ സംഗീതസംവിധാനത്തില്‍ ഒരു മലയാളസിനിമാഗാനം, ആരാധകര്‍ ഇരുകയ്യും നീട്ടിയാണ് ആടുജീവിതത്തിലെ പെരിയോനേ എന്ന ഗാനം സ്വീകരിച്ചത്. ജിതിന് രാജ് ആലപിച്ച ഗാനം 2024 ലെ ഹിറ്റ് ഗാനങ്ങളിലൊന്നായി. ഗാനത്തിന് വരികളെഴുതിയത് റഫീക്ക് അഹമ്മദാണ്.
സ്തുതി – ബൊഗെയ്ന്‍വില്ല
2024 ലെ മലയാളസിനിമാഗാനങ്ങളില്‍ ഏറെ ശ്രദ്ധ നേടിയ ഗാനമാണ് അമല്‍ നീരദിന്റെ സംവിധാനത്തിലൊരുങ്ങിയ ബൊഗെയ്ന്‍വില്ലയിലെ സ്തുതി എന്ന ഗാനം. സുഷിന് ശ്യാമിന്റെ സംഗീതസംവിധാനത്തില്‍ വിനായക് ശശികുമാര്‍ രചിച്ച ഗാനം ചിത്രീകരണത്തിന്റെ പ്രത്യോകത കൊണ്ടും ഏറെ ചര്‍ച്ചയായി. കുഞ്ചാക്കോ ബോബന്റേയും ജ്യോതിര്‍മയിയുടേയും സ്ക്രീന്‍ പ്രസന്‍സും ഗാനത്തെ പ്രിയങ്കരമാക്കി. മേരി ആന്‍ അലക്സാണ്ടറും സുഷിന് ശ്യാമും ചേര്‍ന്നാണ് ഗാനമാലപിച്ചത്.
ന്യാബകം, മധു പകരൂ – വര്‍ഷങ്ങള്‍ക്കുശേഷം
ബോംബെ ജയശ്രീയുടെ വരികള്‍ക്ക് മകന് അമൃത് രാംനാഥ് സംഗീതം പകര്‍ന്ന ഞാബകം എന്നാരംഭിക്കുന്ന ഗാനത്തിന് വര്‍ഷങ്ങള്‍ക്കു ശേഷം എന്ന സിനിമയില്‍ പ്രധാനസ്ഥാനമുണ്ട്. അമൃത് രാംനാഥും സിന്ദൂര ജിഷ്ണുവും ചേര്‍ന്നാലപിച്ച ഗാനം ഹിറ്റായി.
അമൃത് രാംനാഥ് ഈണമിട്ട് വിനീത് ശ്രീനിവാസന് എഴുതി വിനീത് ശ്രീനിവാസന് ആലപിച്ച മധു പകരൂ എന്ന ഗാനവും സംഗീതപ്രേമികള്‍ ഏറ്റെടുത്തു.
വട്ടേപ്പം – മന്ദാകിനി
മന്ദാകിനിയിലെ വട്ടേപ്പം എന്ന ഗാനത്തിന് സംഗീതമൊരുക്കിയത് ബിബിന്‍ അശോകാണ്. വൈശാഖ് സുഗുണന് വരികളെഴുതിയ ഗാനം ഡബ്സിയാണ് ആലപിച്ചിരിക്കുന്നത്. യൂട്യൂബില്‍ മൂന്ന് കോടിയിലധികം വ്യൂസ് ഗാനം ഇതിനോടകം നേടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]