
മെൽബൺ∙ ഓസ്ട്രേലിയയ്ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ നിരുത്തരവാദപരമായ ഷോട്ട് കളിച്ച് പുറത്തായ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിനെതിരെ കടുത്ത വിമർശനവുമായി ഇന്ത്യയുടെ മുൻ താരം സുനിൽ ഗാവസ്കർ രംഗത്ത്. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ ഹർഷ ഭോഗ്ലെ ഉൾപ്പെടെയുള്ളവർക്കൊപ്പം കമന്ററി പറയുന്നതിനിടെയാണ്, പന്തിനെ ഗാവസ്കർ കടുത്ത ഭാഷയിൽ വിമർശിച്ചത്.
ടീമിന്റെ അവസ്ഥയും സാഹചര്യവും പരിഗണിച്ചാണ് താരങ്ങൾ കളിക്കേണ്ടതെന്നും, സ്വന്തം സൗകര്യത്തിന് അനുസരിച്ചല്ലെന്നും ഗാവസ്കർ തുറന്നടിച്ചു. ‘സ്റ്റുപ്പിഡ്’ എന്ന് ആവർത്തിച്ച് പറഞ്ഞ് ഗാവസ്കർ പന്തിനെ കടന്നാക്രമിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിലും വൈറലാണ്.
മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ 122.4 ഓവറിൽ 474 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിൽ ഇന്ത്യയ്ക്ക് വിരാട് കോലിയെ നഷ്ടമായതിനു പിന്നാലെയാണ് ഋഷഭ് പന്ത് ക്രീസിലെത്തുന്നത്.
പിന്നാലെ നൈറ്റ് വാച്ച്മാൻ ആകാശ്ദീപ് സിങ് കൂടി പുറത്തായതോടെ ഇന്ത്യ അഞ്ചിന് 159 റൺസ് എന്ന നിലയിൽ തകർന്നു. തുടർന്ന് ക്രീസിൽ ഒരുമിച്ച ഋഷഭ് പന്തും രവീന്ദ്ര ജഡേജയും ഇന്ത്യയെ രക്ഷപ്പെടുത്തുമെന്ന പ്രതീക്ഷകൾക്കിടെയാണ് പന്ത് മോശം ഷോട്ട് സിലക്ഷനിലൂടെ പുറത്തായത്.
ഇന്ത്യ അഞ്ചിന് 191 റൺസ് എന്ന നിലയിൽ നിൽക്കെ, സ്കോട്ട് ബോളണ്ടിന്റെ പന്ത് ട്വന്റി20 ശൈലിയിൽ അതിർത്തി കടത്താനുള്ള ശ്രമത്തിലാണ് പന്ത് പുറത്തായത്. ഇതോടെ ആറിന് 191 റൺസ് എന്ന നിലയിൽ ഇന്ത്യ തകർന്നു.
37 പന്തിൽ മൂന്നു ഫോറുകൾ സഹിതം 28 റൺസെടുത്തായിരുന്നു പന്തിന്റെ മടക്കം. ടീം ഏറ്റവും വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോൾ അവസരോചിതമായി കളിച്ച് ടീമിനെ രക്ഷപ്പെടുത്തുന്നതിനു പകരം, സ്വന്തം ശൈലിയിൽ അടിച്ചു തകർക്കാൻ ശ്രമിച്ച് പന്ത് വിക്കറ്റ് വലിച്ചെറിഞ്ഞതാണ് ഗാവസ്കറിനെ പ്രകോപിപ്പിച്ചത്.
പന്ത് ഔട്ടാകുന്ന സമയത്ത് ഹർഷ ഭോഗ്ലെയായിരുന്നു കമന്ററി പറഞ്ഞിരുന്നതെങ്കിലും, രോഷം അടക്കാനാകാതെ ഗാവസ്കർ കടുത്ത വിമർശനം അഴിച്ചുവിടുകയായിരുന്നു. STUPID.
STUPID. STUPID.
Sunny Gavaskar becomes Randy Orton after Rishabh Pant got out playing a rash shot 😭
pic.twitter.com/lh10wKYAjN
— Johns (@JohnyBravo183) December 28, 2024
‘‘സ്റ്റുപ്പിഡ്, സ്റ്റുപ്പിഡ്, സ്റ്റുപ്പിഡ്. അവിടെ രണ്ട് ഫീൽഡർമാർ നിൽക്കുമ്പോഴാണ് പന്ത് ഇത്തരമൊരു ഷോട്ടിന് ശ്രമിക്കുന്നത്.
ഇതിനു മുൻപു കളിക്കാൻ ശ്രമിച്ച ഷോട്ട് നഷ്ടമാക്കിയതാണ്. എന്നിട്ടും എവിടേക്കാണ് ആ ഷോട്ട് കളിച്ച് പുറത്തായതെന്നു നോക്കൂ.
ഡീപ് തേർഡ് മാനിൽ ക്യാച്ച് സമ്മാനിച്ചിരിക്കുന്നു’ – ഗാവസ്കർ ചൂണ്ടിക്കാട്ടി. ‘‘ഇതിനാണ് വിക്കറ്റ് വലിച്ചെറിയുക എന്നു പറയുന്നത്.
മത്സരത്തിൽ ഇന്ത്യൻ ടീം കടന്നുപോകുന്ന ഘട്ടത്തിൽ കളിക്കാൻ പാടില്ലാത്ത ഷോട്ട്. ആദ്യം ടീം എത്തിനിൽക്കുന്ന സാഹചര്യം മനസ്സിലാക്കണം.
ഇത് എന്റെ സ്വാഭാവികമായ ശൈലിയാണെന്ന് പറഞ്ഞ് ഒഴിയാനാകില്ല. ഇത് പറയുന്നതിൽ ക്ഷമിക്കണം.
ഇത് താങ്കളുടെ സ്വാഭാവിക ശൈലിയല്ല. ഈ ഘട്ടത്തിൽ ആ ഷോട്ട് വിഡ്ഢിത്തം തന്നെയാണ്.
ടീമിനെ മൊത്തത്തിൽ കൂട്ടത്തകർച്ചയ്ക്ക് വിട്ടുകൊടുത്തിരിക്കുന്നു’ – ഗാവസ്കർ പറഞ്ഞു. English Summary:
‘Stupid, stupid, stupid; Sunil Gavaskar criticises Rishabh Pant’s shot selection
TAGS
Indian Cricket Team
Australian Cricket Team
India -Australia Test Series
Sunil Gavaskar
Rishabh Pant
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]