
.news-body p a {width: auto;float: none;}
ഉത്തരവാദിത്തങ്ങളോടും ബന്ധങ്ങളോടും വിമുഖത കാട്ടുന്നവരായാണ് പൊതുവെ ഇക്കാലത്തെ ചെറുപ്പക്കാരെ പ്രത്യേകിച്ച് ജെൻ സി തലമുറയെ കണക്കാക്കുന്നത്. എന്നാൽ വളർത്തുമൃഗങ്ങളുടെ കാര്യത്തിൽ ഇക്കൂട്ടർ നേരെ തിരിച്ചാണെന്ന് അടുത്തിടെ നടത്തിയ ഒരു അമേരിക്കൻ സർവേ വ്യക്തമാക്കുന്നു.
അരുമമൃഗങ്ങളെ ഏറ്റവും നന്നായി പരിപാലിക്കുന്നവരും അവർക്കുവേണ്ടി കണക്കുനോക്കാതെ പണം ചെലവാക്കുന്നവരും ജെൻ സി തലമുറയാണെന്നാണ് പഠനത്തിലെ വിലയിരുത്തൽ. ഇന്നത്തെക്കാലത്ത് വളർത്തുമൃഗങ്ങൾ ഫാഷൻ സ്റ്റേറ്റ്മെന്റായി പോലും മാറിയിരിക്കുന്നു.
സർവേയുടെ ഭാഗമായ ഏകദേശം 66 ശതമാനം ഉടമകളും തങ്ങളുടെ വളർത്തുമൃഗങ്ങളെ “വികൃതികൾ” എന്നാണ് വിശേഷിപ്പിച്ചത്. വളർത്തുമൃഗങ്ങൾ അടുത്തിടെ വികൃതികളായെന്ന് 58 ശതമാനം പേർ പറയുന്നു. ആവശ്യമില്ലാത്ത സ്ഥലങ്ങളിൽ കിടന്നുറങ്ങുന്നതായി 25 ശതമാനം പേരും, മാലിന്യങ്ങൾക്കിടയിൽ ചുറ്റിത്തിരിയുന്നതായി 19 ശതമാനം പേരും വളർത്തുമൃഗങ്ങൾ ഫർണിച്ചറുകൾക്ക് കേടുപാടുകൾ വരുത്തുന്നതായി 12 ശതമാനം പേരും പരാതിപ്പെടുന്നു. അതേസമയം, വളർത്തുമൃഗങ്ങളെ പരിപാലിച്ച് അഞ്ച് വർഷത്തിൽ കൂടുതൽ പരിചയമുള്ള പരിചയസമ്പന്നരായ ഉടമകൾ (54%), പുതിയ ഉടമകളെ (36%) അപേക്ഷിച്ച് വളരെ കുറച്ച് മാത്രം പരാതികളെ ഉന്നയിക്കുന്നുള്ളൂവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ജനറേഷൻ സിയിലെ 28 ശതമാനം പേർക്കും മില്ലേനിയലുകളിൽ 21 ശതമാനം പേർക്കും വളർത്തുമൃഗങ്ങളുമായി ബന്ധപ്പെട്ട അപ്രതീക്ഷിത സംഭവങ്ങൾ നേരിടേണ്ടിവന്നിട്ടുള്ളതായി പഠനത്തിൽ വ്യക്തമാക്കുന്നു. ദീർഘവീക്ഷണമാണ് ഇക്കാര്യത്തിൽ പുതുതലമുറയുടെ ആയുധം. 74 ശതമാനം യുവ ഉടമകൾ വളർത്തുമൃഗങ്ങൾക്കായി ഇൻഷുറൻസ് എടുത്തിട്ടുണ്ട്. എന്നാൽ മുതിർന്നവരിൽ 54 ശതമാനം പേർ മാത്രമാണ് ഇൻഷുറൻസ് എടുത്തത്. ഇത് പലപ്പോഴും കടത്തിൽ അകപ്പെടുന്നതിൽ നിന്ന് പുതുതലമുറയെ തടയുന്നു, 2024ൽ 23 ശതമാനം ഉടമകളാണ് വളർത്തുമൃഗങ്ങളുമായി ബന്ധപ്പെട്ട് കടക്കെണിയിൽപ്പെട്ടത്.
2024ലെ കണക്കുകൾ പ്രകാരം, വളർത്തുമൃഗ ഉടമകൾ അരുമകൾക്കായി പ്രതിമാസം ശരാശരി 121 ഡോളർ ചെലവഴിച്ചതായി വ്യക്തമാക്കുന്നു. 2022ൽ രേഖപ്പെടുത്തിയ 276 ഡോളറിനേക്കാൾ വളരെ കുറവാണ് ഇത്. വളർത്തുമൃഗങ്ങൾക്കായി പണം ചെലവാക്കുന്നതിൽ ജെൻ സിയാണ് മുൻപന്തിയിലുള്ളത്. ഏകദേശം 178 ഡോളറാണ് വളർത്തുമൃഗങ്ങൾക്കായി ഇവർ പ്രതിമാസം നീക്കിവയ്ക്കുന്നത്. വളർത്തുമൃഗങ്ങളെ നന്നായി പരിപാലിക്കുക എന്നാൽ അവയെ സ്നേഹിക്കുക എന്നത് മാത്രമല്ല. വളർത്തുമൃഗങ്ങളെ സ്വന്തമാക്കുന്നതിന്റെ ഉത്തരവാദിത്തം ഗൗരവമായി കാണുക എന്നതാണ് ഇതിൽ പ്രധാനം. യുവതലമുറ ഈ വെല്ലുവിളി നന്നായി ഏറ്റെടുക്കുന്നുവെന്നും പഠനത്തിൽ വ്യക്തമാക്കുന്നു.