തിരുവമ്ബാടി : തിരുവമ്ബാടി അങ്ങാടിയിലെ ഓട നിര്‍മ്മാണം അനിശ്ചിത്വത്തില്‍.
അഗസ്ത്യന് മൂഴി കൈതപ്പൊയില്‍ റോഡിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന ഓട തിരുവമ്ബാടി അങ്ങാടി ഭാഗത്ത് ഏങ്ങുമെത്താതെ നില്‍ക്കുന്നത്.
മെയില്‍ റോഡില്‍ നിന്ന് ബസ് സ്റ്റാന്റിലേക്ക് പ്രവേശിക്കുന്ന ഭാഗത്താണ് നിര്‍മ്മാണം ഇനിയും പൂര്‍ത്തിയാക്കാനുള്ളത്. ഇതിന് മുമ്ബ് അങ്ങാടിയില്‍ ഓട
നിര്‍മ്മിച്ചപ്പോഴും ഈ ഭാഗം ഓഴിവാക്കപ്പെട്ടിരുന്നു. ഇതിന് കാരണമായി പറയുന്നത് ഇടക്ക് നില്ക്കുന്ന രണ്ടു വൈദ്യുതി പോസ്റ്റുകളാണ്.
ഇത് മറുവശത്തേക്ക് മാറ്റണമെന്ന് കരാറുകാരന് പറയുന്നത്. ഓടയുടെ വശത്ത് പോസ്റ്റ് നിര്‍ത്തി പണിയാമെന്ന് കെ.എസ്.ഇ.ബിയും പറയുന്നു.
എന്തായാലും മഴക്കാലത്തിനുമുമ്ബ് ഓട പൂര്‍ത്തിയായില്ലെങ്കില്‍ ഈ ഭാഗത്ത് വെള്ളം കവിഞ്ഞൊഴുകി സമീപപ്രദേശത്തെ കടകള്‍ക്ക് ഭീഷണിയാകാനും ഗതാഗത തടസം ഉണ്ടാകാനും കാരണമാകും.
ഓടകള്‍ സ്ലാബ് കൊണ്ട് മൂടി അതിനു മുകളിലൂടെ പൂട്ടു കട്ടകള്‍ പാകിയാണ് നടപ്പാതകള്‍ നിര്‍മ്മിക്കുന്നത്. ഏറ്റവും കൂടുതല്‍ ജനത്തിരക്ക് അനുഭവപ്പെടുന്ന ഈ ഭാഗത്ത് ഓട
നിര്‍മ്മാണം പൂര്‍ത്തിയായില്ലെങ്കില്‍ നടപ്പാത നിര്‍മ്മിക്കാന്‍ കഴിയാതെ വരും. ഇത് കാല്‍നട
യാത്രക്കാരെ പ്രതികൂലമായി ബാധിക്കും. അതുകൊണ്ട് അധികൃതര്‍ ഇടപെട്ട് എത്രയും വേഗം ഓട
നിര്‍മ്മാണം പൂര്‍ത്തിയാക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം. The post തിരുവമ്ബാടി അങ്ങാടിയില്‍ എങ്ങുമെത്താതെ ഓട
നിര്‍മ്മാണം appeared first on Malayoravarthakal. source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]