
സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന കന്യാദാനം എന്ന പരമ്ബരയിലൂടെ ശ്രദ്ധ നേടിയ നടിയാണ് ശില്പ ശിവദാസ്. നടന് ദേവന് പ്രധാന കഥാപാത്രമായി എത്തുന്ന സീരിയലില്‍ ദയ എന്ന കഥാപാത്രത്തെയാണ് ശില്പ അവതരിപ്പിക്കുന്നത്.
തൃശ്ശൂര്‍ക്കാരിയായ ശിവദ മോഡലിങിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ശില്പയുടെ ചിത്രങ്ങളൊക്കെ മുന്‍പ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിട്ടുണ്ട്.
കഴിഞ്ഞ മാസമായിരുന്നു ശില്പയുടെ വിവാഹം. ബിസിനസ്സുകാരനായ സംഗീത് ശില്പയെ വിവാഹം ചെയ്തത്. അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ഗുരുവായൂര്‍ അമ്ബലത്തില്‍ വെച്ച് നടന്ന ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം വൈറലായി മാറിയിരുന്നു. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. ഒന്നര വര്‍ഷം തന്റെ പിന്നാലെ നടന്നതിന് ശേഷമാണ് സംഗീതിനോട് യെസ് പറഞ്ഞതെന്നും, ശേഷം ഒരു വര്‍ഷക്കാലം തങ്ങള്‍ പ്രണയിച്ചുവെന്നും ശില്പ വിവാഹശേഷം മാധ്യമങ്ങളെ കണ്ടപ്പോള്‍ പറഞ്ഞിരുന്നു.
വിവാഹത്തിന് സംഗീതിന്റെ കുടുംബം വിട്ടുനിന്നതിനെകുറിച്ചും നടി സംസാരിച്ചിരുന്നു. ഇതെല്ലാം വലിയ രീതിയില്‍ ശ്രദ്ധ നേടിയിരുന്നു. പിന്നീട് ഇതെല്ലാം വലിയ വിവാദങ്ങളിലേക്കും നീങ്ങിയിരുന്നു. വിവാഹത്തിന് തന്റെ കുടുംബത്തെ പരിചയപ്പെടുത്തുന്ന സമയത്ത് തന്റെ അനുജന് ആണെന്ന് പറഞ്ഞുകൊണ്ട് ഒരു ആണ്‍കുട്ടിയെയും ശില്പ പരിചയപ്പെടുത്തിയിരുന്നു. യൂട്യൂബ് ചാനലുകള്‍ എല്ലാം ശില്പയുടെ അനുജന് എന്ന പേരില്‍ കുട്ടിയുടെ വീഡിയോ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ അത് ശില്പയുടെ അനുജന് അല്ല. ആദ്യ വിവാഹത്തിലെ മകനാണെന്ന് പറഞ്ഞ് യൂട്യൂബറായ ഖൈസ് ഉള്‍പ്പടെയുള്ളവര്‍ രംഗത്ത് എത്തുകയായിരുന്നു. ഇതോടെ സോഷ്യല്‍ മീഡിയയില്‍ പലരും നടിക്കെതിരെ രംഗത്ത് എത്തുകയായിരുന്നു. പഴയ കാര്യങ്ങള്‍ മറച്ചു വെച്ചാണ് ശില്പ വിവാഹം കഴിച്ചത് എന്ന ആരോപണങ്ങള്‍ വരെ ഉണ്ടായി.
ഇതിനു പിന്നാലെ ബിഹൈന്‍ഡ്വുഡ്സിന് നല്കിയ അഭിമുഖത്തില്‍ ഒന്നും മറച്ചു വെച്ചല്ല വിവാഹം കഴിച്ചത്. പേഴ്സണല്‍ കാര്യങ്ങള്‍ എല്ലാവരെയും അറിയിക്കേണ്ട എന്നുണ്ടായിരുന്നു അതാണ് പലതും പറയാതിരുന്നത് എന്ന വിശദീകരണവും ശില്പ നല്‍കിയിരുന്നു.
എന്നാല്‍ അത് മകനാണെന്നോ, ആദ്യ വിവാഹത്തെ സംബന്ധിച്ചോ ഒന്നും ശില്പ പറഞ്ഞിരുന്നില്ല. അതിന് പിന്നാലെ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ ശക്തമാവുകയായിരുന്നു. രണ്ടാമത് വിവാഹം കഴിക്കുന്നതോ ഒരു കുഞ്ഞ് ഉണ്ടാവുന്നതോ ഒന്നും തെറ്റായ കാര്യമല്ല. എന്നാല്‍ സ്വന്തം കുഞ്ഞിനെ അനിയന് ആക്കിയത് ശരിയായില്ല എന്നാണ് സോഷ്യല്‍ മീഡിയ അഭിപ്രായപ്പെടുന്നത്.
സ്വന്തം അമ്മയെ ഇങ്ങനെ ചേച്ചി എന്ന് വിളിക്കുന്നത് ആ കുഞ്ഞിന് ഇഷ്ടം ആകുന്നുണ്ടാവില്ല. അങ്ങോട്ട് തീരെ അക്സെപ്റ്റ് ചെയ്യാന്‍ സാധിക്കുന്നില്ല. അല്ലെങ്കില്‍ തന്നെ ആര്‍ക്കാണ് ഇഷ്ടം ആവുക സ്വന്തം അമ്മയെ ഇങ്ങനെ വിളിക്കാന്‍ എന്നൊക്കെയാണ് ഖൈസ് തന്റെ പുതിയ വീഡിയോയിലൂടെ ചോദിക്കുന്നത്. എന്നാല്‍ ശില്പയെ പിന്തുണച്ചും പലരും രംഗത്ത് എത്തുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്.
അത് അവരുടെ സ്വകാര്യത ആയിക്കൂടെ. അവരുടെ വീട്ടില്‍ മാത്രം സംസാരിച്ചു തീരുമാനം എടുത്തത് ആയിരിക്കണം. അനിയന് എന്ന് പറയുമ്ബോഴും അവന് ഇപ്പോള്‍ അച്ഛനും അമ്മയും ഉണ്ടല്ലോ എന്നാണ് ചിലര്‍ ചോദിക്കുന്നത്. കുഞ്ഞിന്റെയും ശില്പയുടെയും നല്ല ഭാവിക്ക് വേണ്ടി വീട്ടുകാര്‍ എടുത്ത നല്ല തീരുമാനം ആയിക്കൂടെ അതെന്നും ചിലര്‍ പറയുന്നുണ്ട്.
മാധ്യമങ്ങള്‍ക്ക് മുന്നില്‍ അങ്ങനെ അവതരിപ്പിച്ചത് നേരത്തെ പറഞ്ഞത് പോലെ പേഴ്സണല്‍ കാര്യങ്ങള്‍ പബ്ലിക് ആക്കേണ്ട എന്ന തീരുമാനത്തിന്റെ പുറത്ത് തന്നെയാകുമെന്നും സോഷ്യല്‍ മീഡിയ അഭിപ്രായപ്പെടുന്നുണ്ട്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]