
സുഡാന്: ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനില്‍ നിന്ന് പൗരന്മാരെ ഒഴിപ്പിക്കാന്‍ രക്ഷാപ്രവര്‍ത്തനം ആരംഭിക്കുന്നതിന് തീരുമാനമെടുത്ത് സൗദി അറേബ്യ. സൗദി ഭരണാധികാരി സല്മാന് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്റെയും നിര്‍ദേശപ്രകാരമാണ് രക്ഷാപ്രവര്‍ത്തനത്തിനുള്ള നടപടികള്‍ സ്വീകരിക്കുന്നതെന്ന് ദേശീയ വാര്‍ത്ത ഏജന്‍സി ട്വീറ്റ് ചെയ്തു. സൗദി പൗരന്മാര്ക്കൊപ്പം മറ്റ് സഹോദര രാജ്യങ്ങളുടെയും പൗരന്മാരെ സുഡാനില്‍ നിന്നും ഒഴിപ്പിക്കുമെന്ന് വാര്‍ത്ത ഏജന്‍സി ട്വീറ്റില്‍ വ്യക്തമാക്കി. കൂടാതെ, അശാന്തിയുടെ അന്തരീക്ഷത്തില്‍ ജീവിക്കുന്ന സുഡാനിലെ ജനങ്ങള്‍ക്ക് സൗദി പിന്തുണ നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ആഴ്ച, സുഡാനില്‍ നിന്നും സൗദിയിയിലേക്ക് പറന്നുയരാന്‍ തയാറായി നിന്നിരുന്ന വിമാനത്തിന് നേരെ ആക്രമണമുണ്ടായിരുന്നു. യാത്രക്കാരും ജീവനക്കാരും ഉള്ള സമയത്താണ് വിമാനത്തിന് നേരെ വെടിയുതിര്‍ത്തത്. തുടര്‍ന്ന്, വിമാനത്തിന് കേടുപാടുകള്‍ സംഭവിക്കുകയും യാത്രക്കാരും ജീവക്കാരും സൗദി അറേബ്യയുടെ എംബസിയില്‍ അഭയം പ്രാപിക്കുകയായിരുന്നു. തുടര്‍ന്ന്, സുഡാനിലേക്കുള്ള വിമാന സര്‍വീസ് സൗദി അറേബ്യ നിര്‍ത്തിവെച്ചിരുന്നു.
സൈന്യവും അര്‍ദ്ധ സൈനിക വിഭാഗവും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍ നടക്കുന്നതിനിടെ സുഡാനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അര്‍ധസൈനിക വിഭാഗത്തിന്റേതാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപനം. റമദാന് കണക്കിലെടുത്താണ് തീരുമാനം.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]