ഇക്കഴിഞ്ഞ ഡിസംബർ 22നായിരുന്നു ഒളിമ്പിക്സ് ഇതിഹാസം പിവി സിന്ധുവിന്റെ വിവാഹം. ഹൈദരാബാദ് ആസ്ഥാനമായുള്ള പോസിഡെക്സ് ടെക്നോളജീസിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ വെങ്കിട ദത്ത സായി ആണ് വരൻ. വിവാഹത്തിന് ശേഷം ഇപ്പോഴിതാ പിവി സിന്ധു സമൂഹമാദ്ധ്യമങ്ങളിലൂടെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ്. ഇതിന് മുമ്പ് സായിയുമായുള്ള പ്രണയത്തെപ്പറ്റി സിന്ധു ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.
‘ഒരു വിമാന യാത്രയാണ് എല്ലാം മാറ്റിമറിച്ചത്. അന്നാണ് ഞാൻ സായിയെ ആദ്യമായി കാണുന്നത്. ആ യാത്ര ഞങ്ങളെ കൂടുതൽ അടുപ്പിച്ചു. രണ്ട് നക്ഷത്രങ്ങളുടെ ഒത്തുചേരൽ പോലെയാണ് എനിക്ക് അപ്പോൾ തോന്നിയത്. ആദ്യ കാഴ്ചയിൽ തന്നെ സായിയോട് പ്രണയം തോന്നി. ഞങ്ങളുടേത് ലൗ അറ്റ് ഫസ്റ്റ് സൈറ്റ് ആയിരുന്നു. ഞങ്ങളുടെ വിവാഹനിശ്ചയത്തിന് ഏറ്റവും വേണ്ടപ്പെട്ട കുറച്ചുപേർ മാത്രമായിരുന്നു പങ്കെടുത്തത്. ആ നിമിഷം വളരെ വൈകാരികവും അർത്ഥവത്തും ഞങ്ങൾ എന്നെന്നും വിലമതിക്കുന്നതുമായ ഒന്നാണ്.
ഒരു പ്രൊഫഷണൽ അത്ലറ്റ് എന്ന നിലയിൽ വിവാഹത്തിനുവേണ്ട ഒരുക്കങ്ങൾ നടത്തുക എന്നത് വളരെയേറെ പ്രയാസമുള്ള കാര്യമായിരുന്നു. വിവാഹം എങ്ങനെയായിരിക്കണം എന്ന വ്യക്തമായ കാഴ്ചപ്പാട് ഞങ്ങൾക്കുണ്ടായിരുന്നു. സായി എല്ലാ കാര്യങ്ങളും വേണ്ട വിധത്തിൽ കൈകാര്യം ചെയ്തിരുന്നു. ഞങ്ങളുടെ പ്രണയത്തെയും വ്യക്തിത്വത്തെയും പ്രതിഫലിപ്പിക്കുന്ന രീതിയിലാവണം എല്ലാമെന്ന് നിർബന്ധമുണ്ടായിരുന്നു. എല്ലാം ഞങ്ങൾ സ്വപ്നം കണ്ടതുപോലെ തന്നെ നടന്നു’ – പിവി സിന്ധു പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]