
തളി ക്ഷേത്ര പരിസരത്ത് ഇസ്ലാമീകവത്ക്കരണത്തിന് ഒരുങ്ങി കോഴിക്കോട് കോര്പ്പറേഷന്. തളി ശിവക്ഷേത്രത്തിന്റെ പ്രദേശങ്ങളായ കണ്ടംകുളം ജൂബിലി ഹാള്‍ പാര്‍ക്ക് തുടങ്ങിയവയ്ക്ക് ഇസ്ലാമീക പേര് നല്‍കാനാണ് കോര്‍പ്പറേഷന്റെ തീരുമാനം.
പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസാണ് ഇതിന് പിന്നിലെന്നാണ് ആരോപണം ഉയരുന്നത്.
ഗൂഗിള്‍ മാപ്പിലടക്കം പേര് തളി ക്ഷേത്രപ്രദേശത്തിന്റെ മാറ്റിയിരിക്കുകയാണ്. മര്‍ക്കസ്സുദ്ദവ എന്നാണ് നിലവില്‍ ഗൂഗിള്‍ മാപ്പില്‍ തിരയുമ്ബോള്‍ ലഭിക്കുന്നത്. ക്ഷേത്രത്തിന്റെയും പരിസര പ്രദേശങ്ങളുടെയും പേരുകള്‍ മാറ്റാനുള്ള പ്രവര്‍ത്തനം കോര്പ്പറേഷന് ആരംഭിച്ചു കഴിഞ്ഞു. ഇതിനെതിരെ ഭക്തരും സമീപ വാസികളും ശക്തമായ പ്രതിരോധമാണ് ഉയര്‍ത്തുന്നത് എന്നാല്‍ ഇതൊന്നും കണ്ടഭാവം നടിക്കാതെയാണ് കോര്‍പ്പറേഷന്റെ നീക്കം. ജൂബിലി ഹാളിന് മുഹമ്മദ് അബ്ദുറഹ്മാന് സാഹിബ് മെമ്മോറിയല്‍ ഹാള്‍ എന്നും സമീപത്തെ പാര്ക്കിന് നൗഷാദ് പാര്‍ക്കും എന്നാണ് പേര് മാറ്റുന്നത്.
ജൂബിലി ഹാളിന്റെ പേര് നിലനിര്‍ത്തണമെന്നും മുന്‍ കൗണ്‍സിലറായ കൃഷ്ണയ്യരുടെ പേര് പാര്ക്കിന് നല്‍കണമെന്നും തളി പ്രദേശത്തിന് നല്‍കിയിരിക്കുന്ന മര്‍ക്കസ്സുദ്ദവ എന്ന പേര് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് സമീപവാസികള്‍ മുന്നോട്ട് വന്നിട്ടും കോര്പ്പറേഷന് നിലപാട് മാറ്റില്ലെന്ന് വാശിയിലാണ്. ഇതേ തുടര്‍ന്ന് തളി പൈതൃക സംരക്ഷണ സമിതി കോര്പ്പറേഷന് നിവേദനം നല്‍കിയിട്ടുണ്ട്. ഇതിന് പിന്നില്‍ മന്ത്രിയും ഡെപ്യൂട്ടി മേയറുമാണെന്നാണ് പ്രദേസവാസികള്‍ പറയുന്നത്. ക്ഷേത്ര പ്രദേശത്തെ പേര് മാറ്റല്‍ ഇതിനോടകം വലിയ വിവാദങ്ങള്‍ വഴിവെച്ചു കഴിഞ്ഞു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]