
ഐപിഎലില്‍ ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് മാന്യമായ സ്കോര്‍. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഗുജറാത്ത് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി 135 റണ്‍സ് നേടി. 50 പന്തില്‍ 66 നേടിയ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ ആണ് ഗുജറാത്തിന്റെ ടോപ്പ് സ്കോറര്‍. വൃദ്ധിമാന്‍ സാഹ 37 പന്തില്‍ 47 റണ്‍സ് നേടി പുറത്തായി. ലക്നൗവിനായി സ്റ്റോയിനിസും കൃനാലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ഇന്നിംഗ്സിന്റെ രണ്ടാം ഓവറില്‍ തന്നെ ഗില്ലിനെ (0) നഷ്ടമായ ഗുജറാത്തിനെ ലക്നൗ ബൗളര്‍മാര്‍ വരിഞ്ഞുമുറുക്കി. ഹാര്‍ദിക് പാണ്ഡ്യ അമിത പ്രതിരോധത്തിലേക്ക് വലിഞ്ഞപ്പോള്‍ കാല്‍ക്കുലേറ്റഡ് റിസ്കുകളെടുത്ത വൃദ്ധിമാന്‍ സാഹയാണ് ഗുജറാത്തിന്റെ സ്കോര്‍ ബോര്‍ഡ് ചലിപ്പിച്ചത്. രണ്ടാം വിക്കറ്റില്‍ 68 റണ്‍സിന്റെ തകര്‍പ്പന്‍ കൂട്ടുകെട്ടിനു ശേഷം സാഹ മടങ്ങി. കൃണാല്‍ പാണ്ഡ്യക്കായിരുന്നു വിക്കറ്റ്. അഭിനവ് മനോഹര്‍ (3), വിജയ് ശങ്കര്‍ (10) എന്നിവര്‍ വേഗം മടങ്ങി. അമിത് മിശ്ര, നവീനുല്‍ ഹഖ് എന്നിവരാണ് യഥാക്രമം ഈ വിക്കറ്റുകള്‍ നേടിയത്.
17 ഓവര്‍ വരെ തട്ടിമുട്ടിനിന്ന ഹാര്‍ദിക് രവി ബിഷ്ണോയ് എറിഞ്ഞ 18ആം ഓവറില്‍ ഒരു ബൗണ്ടറിയും രണ്ട് സിക്സറും സഹിതം 18 റണ്‍സ് നേടിയാണ് ഇന്നിംഗ്സ് നില മെച്ചപ്പെടുത്തിയത്. ഓവര്‍ ആരംഭിക്കുമ്പോള്‍ 41 പന്തില്‍ 40 റണ്‍സ് നേടിയ ഹാര്‍ദിക് 44 പന്തില്‍ ഫിഫ്റ്റി തികച്ചു. അവസാന ഓവറിലെ രണ്ടാം പന്തില്‍ ഹാര്‍ദിക് മടങ്ങി. സ്റ്റോയിനിസിനായിരുന്നു വിക്കറ്റ്. അവസാന പന്തില്‍ മില്ലറും (6) പുറത്ത്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]