ഹൈദരാബാദ്: പുഷ്പ-2 സിനിമയുടെ റിലീസ് ദിവസത്തെ പ്രീമിയർ ഷോയ്ക്കിടെയുണ്ടായ ദുരന്തത്തിൽ സ്ത്രീ മരിക്കുകയും മകന് ഗുരുതര പരിക്കേൽക്കുകയും ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങൾ പുറത്ത്. അപകടം നടന്ന ഹൈദരാബാദിലെ സന്ധ്യാ തിയേറ്ററിൽനിന്നുള്ള ഒരു ദൃശ്യം സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. തിയേറ്ററിലെ അനിയന്ത്രിതമായ ആരാധകരുടെ തിരക്കാണ് വീഡിയോയിൽ കാണാനാവുക.
തിയേറ്ററിനകത്തെ ഇടനാഴിയിലൂടെ ഇരച്ചുവരുന്ന ആരാധകരെയാണ് വീഡിയോയിൽ കാണാനാവുക. ഇവിടെയുണ്ടായിരുന്ന ഇരുമ്പ് ഗേറ്റ് പോലും തകർത്താണ് ആരാധകർ ആവേശം കാണിക്കുന്നത്. നിലത്ത് കടലാസ് കഷണങ്ങൾ വിതറിയിട്ടിരിക്കുന്നതും പ്ലാസ്റ്റിക് വെള്ളക്കുപ്പികളും കാണാം. രാത്രി 9.15 ആണ് വീഡിയോയിൽ കാണിക്കുന്ന സമയം. അല്ലു അർജുൻ തിയേറ്ററിലേക്ക് വരുന്നതിന് 15 മിനിറ്റ് മിനിറ്റ് മുൻപാണിതെന്ന് പോലീസ് പറയുന്നു. സൂപ്പർതാരത്തെ കാണാനായി ആരാധകരുണ്ടാക്കിയ തിക്കും തിരക്കുമാണിതെന്നും പോലീസ് പറയുന്നു.
തിക്കിലും തിരക്കിലുംപെട്ട് സന്ധ്യ എന്ന സ്ത്രീയാണ് മരിച്ചത്. തുടര്‍ന്ന് അല്ലു അര്‍ജുനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അന്വേഷണ സംഘത്തോട് പൂര്‍ണ്ണമായും സഹകരിക്കാമെന്നതിന്റെ അടിസ്ഥാനത്തില്‍ പിന്നീട് താരത്തെ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. അല്ലു അര്‍ജുന്റെ തിയേറ്റര്‍ സന്ദര്‍ശനത്തിന് പോലീസ് അനുമതി നിഷേധിച്ചിരുന്നുവെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി നേരത്തെ പറഞ്ഞിരുന്നു.
ചൊവ്വാഴ്ച അല്ലു അര്‍ജുനെ ഹൈദരാബാദ് പോലീസ് ചോദ്യം ചെയ്തിരുന്നു. അല്ലു അര്‍ജുനെ വരുംദിവസങ്ങളിൽ തിയേറ്ററില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നാണ് വിവരം. നടന്റെ സുരക്ഷാ മാനേജര്‍ ആന്റണി ജോണിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ആരാധകരെ വടി ഉപയോഗിച്ച് തല്ലിയതിനാണ് നടപടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]