മലയാളികളുടെ പ്രിയപ്പെട്ട മോഹന്‍ലാല്‍ സംവിധാനം ചെയ്ത ‘ബറോസ്’ ക്രിസ്മസ് ദിനത്തില്‍ തിയേറ്ററുകളിലെത്തുകയാണ്. നടന്, ഗായകന്, നിര്‍മാതാവ് എന്നീ നിലകളില്‍ തിളങ്ങിയ ലാലേട്ടന് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ബറോസ്. ചിത്രത്തെ വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രിവ്യൂ ഷോയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകള്‍ വലിയ ചര്‍ച്ചയായി മാറിക്കൊണ്ടിരിക്കുകയാണ്.
ചെന്നൈയില്‍ നടന്ന പ്രിവ്യൂ ഷോ കാണാന്‍ ഭാര്യ സുചിത്രയ്ക്കും മക്കളായ പ്രണവിനും വിസ്മയക്കും ഒപ്പം കുടുംബസമേതമാണ് മോഹന്‍ലാല്‍ എത്തിയത്. ഷോ കാണാനായി വിജയ് സേതുപതി, മണിരത്നം, നടി രോഹിണി തുടങ്ങി സിനിമാ ലോകത്തെ ഒട്ടുമിക്ക പ്രമുഖരും എത്തിയിരുന്നു. പ്രിവ്യൂ ഷോയ്ക്കിടെ പക്ഷേ ഈ പ്രമുഖരേക്കാളെല്ലാം വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത് മോഹന്‍ലാലിന്റെ മകന് പ്രണവ് മോഹന്‍ലാല്‍ ആണ്.
പ്രണവിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അമ്മയ്ക്കും അച്ഛനും സഹോദരിക്കും ഒപ്പം മറ്റൊരു യുവതി കൂടി ഉണ്ടായിരുന്നു. അവരെ സഹോദരിക്കൊപ്പം കാറിലേക്ക് കയറ്റി അയക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. വിദേശ വനിതയായ യുവതിയെ മുമ്പും പ്രണവിന് ഒപ്പം കണ്ടിട്ടുണ്ട്. വിദേശ യാത്രകളില്‍ പ്രണവ് അറിയാതെ ആരാധകര്‍ പകര്‍ത്തിയ ചിത്രമാണ് മുമ്പ് പ്രചരിച്ചിരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഏതാനും മാസങ്ങള്‍ക്കു മുമ്പാണ് സുചിത്ര ഒരു ഇന്റര്‍വ്യൂവില്‍ മകനെ കുറിച്ചും അവന്റെ ജീവിതത്തെ കുറിച്ചും വെളിപ്പെടുത്തിയത്. സ്പെയിനിലെ ഏതോ ഒരു ഫാമില്‍ ആടുകളേയോ കുതിരകളേയോ വളര്‍ത്തി മകന് ജോലി ചെയ്യുകയാണെന്ന് സുചിത്ര പറഞ്ഞത് ഞെട്ടലോടെയാണ് മാധ്യമങ്ങളില്‍ വാര്‍ത്തയായത്. ഇതിന് പിന്നാലെയാണ് ഒരു വിദേശ യുവതിക്കൊപ്പമുള്ള പ്രണവിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നത്. ഇതുവരെ വിദേശ രാജ്യങ്ങളിലാണ് ഇരുവരേയും ഒരുമിച്ച് കണ്ടിരുന്നതെങ്കില്‍, ഇപ്പോഴിതാ, ചെന്നൈയിലേക്കും ഒരുമിച്ച് എത്തിയിരിക്കുകയാണ് ഇരുവരും.