ഏറെ നാളത്തെ കാത്തിരിപ്പിനുശേഷം മലയാളത്തിന്റെ സ്വന്തം മോഹന്‍ലാല്‍ ആദ്യമായി സംവിധായകനാകുന്ന ചിത്രം ബറോസ് ബുധനാഴ്ച തിയേറ്ററുകളിലെത്തുകയാണ്. അത്യധികം ആവേശത്തോടെയും ആകാംക്ഷയോടെയുമാണ് ആരാധകര്‍ 3ഡി ചിത്രമായ ബറോസിനായി കാത്തിരിക്കുന്നത്. മോഹന്‍ലാല്‍ എന്താകും ബറോസില്‍ ഒളിപ്പിച്ചുവെച്ചിരിക്കുന്നത് എന്നറിയാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ചിത്രത്തിന് വിജയാശംസകള്‍ നേരുകയാണ് സംവിധായകന് വിനയന്.
മോഹന്‍ലാലിന്റെ സ്വപ്ന സിനിമയാണ് ബറോസ് എന്ന് പറഞ്ഞ വിനയന് ബറോസ് വലിയ വിജയമാകത്തെ എന്ന് ആശംസിച്ചു. ആ ചിത്രത്തിലുള്ള മോഹന്‍ലാലിന്റെ വലിയ പ്രതീക്ഷ അദ്ദേഹം തനിക്കയച്ച ചില മെസേജുകളില്‍ നിന്ന് താന്‍ മനസിലാക്കുന്നു. ആ പ്രതീക്ഷ പൂവണിയട്ടെ എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നുവെന്നും വിനയന് ഫെയ്സ്ബുക്കില്‍ കുറിച്ചു.
‘കഴിഞ്ഞ നാലര പതിറ്റാണ്ടിലേറെയായി മലയാള സിനിമയുടെ അഭിമാനമായി നിറഞ്ഞു നില്ക്കുന്ന വടവൃക്ഷങ്ങളാണ് മമ്മുട്ടിയും മോഹന്‍ലാലും. അഭിപ്രായവ്യത്യാസത്തിന്റെ പേരില്‍ ശക്തമായി വിമര്‍ശനം ഉന്നയിക്കുമ്പോഴും ഇവരുമായുള്ള വ്യക്തി ബന്ധങ്ങള്‍ അതിന്റേതായ വിലയോടുതന്നെ ഞാന്‍ കാത്തു സൂക്ഷിച്ചിരുന്നു. ‘പത്തൊമ്പതാം നൂറ്റാണ്ട്’ എന്ന സിനിമയില്‍ തുടക്കത്തിലും അവസാനവും ഉള്ള നരേഷനില്‍ മമ്മുക്കയുടെയും മോഹന്‍ലാലിന്റെയും ശബ്ദമുണ്ടായാല്‍ നന്നായിരിക്കുമെന്നു തോന്നിയപ്പോള്‍ ഒരു ഫോണ്‍ കോളു കൊണ്ടു തന്നെ എന്നെ സഹായിക്കാന്‍ തയ്യാറായ ഇവരോടുള്ള നന്ദി രേഖപ്പെടുത്തിക്കൊണ്ട് 2022 ല്‍ ആ ചിത്രത്തിന്റെ റിലീസ് സമയത്ത് ഞാന്‍ എഴുതിയിരുന്നു.’ -വിനയന് തുടര്‍ന്നു.
‘വിനയന് കേസൊക്കെ കൊടുത്ത് വെറുപ്പിച്ചിരിക്കയല്ലേ ഇവരെയൊക്കെ. എന്ന സംശയമായിരുന്നു അന്ന് നിര്‍മ്മാതാവ് ഗോകുലം ഗോപാലേട്ടന് ഉണ്ടായിരുന്നത്. കേസു കെടുത്തത് വിലക്കിനെതിരെ ആയിരുന്നല്ലോ? അതില്‍ എന്റെ ഭാഗം ശരിയാണന്ന് വിധി വരികയും ചെയ്തു. ഏതായാലും. കാര്യം കാണാന്‍ വേണ്ടി പുകഴ്ത്തി മറിക്കുന്നവരും നിലപാടുകള്‍ വിഴുങ്ങുന്നവരും ഏറെയുള്ള നമ്മുടെ നാട്ടില്‍ ഉള്ളതു തുറന്നു പറയുന്നവരെ മനസ്സിലാക്കാന്‍ കുറച്ചു പേരെങ്കിലും ഉണ്ട് അക്കൂട്ടത്തിലാണ് മോഹന്‍ലാലും മമ്മൂട്ടിയും എന്നാണ് ഗോപാലേട്ടനോട് അന്നു ഞാന്‍ പറഞ്ഞത്.’ -വിനയന് ഫെയ്സ്ബുക്കില്‍ കുറിച്ചു.
വിനയന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപത്തില്‍:
മലയാളത്തിന്റെ പ്രിയങ്കരനായ നടന് ശ്രീ മോഹന്‍ലാലിന്റെ വലിയ സ്വപ്നം ”ബറോസ്” വന്‍ വിജയമാകട്ടേ എന്നാശംസിക്കുന്നു….
കഴിഞ്ഞ നാലര പതിറ്റാണ്ടിലേറെയായി മലയാള സിനിമയുടെ അഭിമാനമായി നിറഞ്ഞു നില്ക്കുന്ന വടവൃക്ഷങ്ങളാണ് ശ്രീ മമ്മുട്ടിയും, മോഹന്‍ലാലും. സംഘടനാ പ്രശ്നങ്ങളിലെ അഭിപ്രായവ്യത്യാസത്തിന്റെ പേരില്‍ ശക്തമായി വിമര്‍ശനം ഉന്നയിക്കുമ്പോഴും.. ഞാനെന്റെ നിലപാടില്‍ വിട്ടു വീഴ്ചയില്ലാതെ ഉറച്ചു നില്ക്കമ്പോഴും.. ഇവരുമായുള്ള വ്യക്തി ബന്ധങ്ങള്‍ അതിന്റേതായ വിലയോടുതന്നെ ഞാന്‍ കാത്തു സൂക്ഷിച്ചിരുന്നു..
”പത്തൊമ്പതാം നൂറ്റാണ്ട്” എന്ന സിനിമയില്‍ തുടക്കത്തിലും അവസാനവും ഉള്ള നരേഷനില്‍ മമ്മുക്കയുടെയും മോഹന്‍ലാലിന്റെയും ശബ്ദമുണ്ടായാല്‍ നന്നായിരിക്കുമെന്നു തോന്നിയപ്പോള്‍ ഒരു ഫോണ്‍ കോളു കൊണ്ടു തന്നെ എന്നെ സഹായിക്കാന്‍ തയ്യാറായ ഇവരോടുള്ള നന്ദി രേഖപ്പെടുത്തിക്കൊണ്ട് 2022 ല്‍ ആ ചിത്രത്തിന്റെ റിലീസ് സമയത്ത് ഞാന്‍ എഴുതിയിരുന്നു.. വിനയന് കേസൊക്കെ കൊടുത്ത് വെറുപ്പിച്ചിരിക്കയല്ലേ ഇവരെയൊക്കെ… എന്ന സംശയമായിരുന്നു അന്ന് നിര്‍മ്മാതാവ് ഗോകുലം ഗോപാലേട്ടന് ഉണ്ടായിരുന്നത്.. കേസു കെടുത്തത് വിലക്കിനെതിരെ ആയിരുന്നല്ലോ? അതില്‍ എന്റെ ഭാഗം ശരിയാണന്ന് വിധി വരികയും ചെയ്തു. ഏതായാലും.. കാര്യം കാണാന്‍ വേണ്ടി പുകഴ്ത്തി മറിക്കുന്നവരും നിലപാടുകള്‍ വിഴുങ്ങുന്നവരും ഏറെയുള്ള നമ്മുടെ നാട്ടില്‍ ഉള്ളതു തുറന്നു പറയുന്നവരെ മനസ്സിലാക്കാന്‍ കുറച്ചു പേരെങ്കിലും ഉണ്ട് അക്കൂട്ടത്തിലാണ് ശ്രീ മോഹന്‍ലാലും മമ്മൂട്ടിയും എന്നാണ് ശ്രീ ഗോപാലേട്ടനോട് അന്നു ഞാന്‍ പറഞ്ഞത്..
ആ വിഷയം അവിടെ നില്ക്കട്ടെ.. ബറോസ് എന്ന സിനിമയെപ്പറ്റി പറയാനാണ് ഞാന്‍ വന്നത്..
മലയാളത്തിന്റെ അഭിമാനമായ ശ്രീ മോഹന്‍ലാലിന്റെ ഡ്രീം പ്രോജക്ടാണ് അദ്ദേഹം ആദ്യമായി സംവിധാനം ചെയ്യുന്ന 3D ചിത്രം ബറോസ്.. ആ ചിത്രത്തിലുള്ള മോഹന്‍ലാലിന്റെ വലിയ പ്രതീക്ഷ അദ്ദേഹം എനിക്കയച്ച ചില മെസ്സേജില്‍ നിന്നു ഞാന്‍ മനസ്സിലാക്കുന്നു. ആ പ്രതീക്ഷ പൂവണിയട്ടെ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു.. നാളെ റിലീസ് ചെയ്യുന്ന ”ബറോസ്സ്” ഒരു വലിയ വിജയമാകട്ടെ…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]