മുംബൈ∙ ആരോഗ്യനില മോശമായതിനെത്തുടർന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയെ (52) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രിയാണ് താനെയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കാംബ്ലി, സച്ചിൻ തെൻഡുൽക്കർ എന്നിവരുടെ പരിശീലകനായ രമാകാന്ത് അചഛരേക്കറുടെ പ്രതിമ അനാഛാദനം ചെയ്യുന്ന ചടങ്ങിൽ ഈ മാസം ആദ്യം പങ്കെടുത്തിരുന്നു.
ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും കുടുംബത്തിന്റെ പരിചരണത്തിലാണെന്നും ഒരു മാസം മുൻപ് സ്വകാര്യ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ കാംബ്ലി വെളിപ്പെടുത്തിയിരുന്നു. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ കപിൽദേവ്, സുനിൽ ഗാവസ്കർ തുടങ്ങിയവർ ചികിത്സാസഹായവും പിന്തുണയും വാഗ്ദാനം ചെയ്തിരുന്നു.
സച്ചിൻ തെൻഡുൽക്കറുടെ സാമ്പത്തിക സഹായത്തോടെ 2013ൽ ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ഒൻപത് വർഷം നീണ്ട രാജ്യാന്തര ക്രിക്കറ്റ് കരിയറിൽ രാജ്യത്തിനു വേണ്ടി 17 ടെസ്റ്റുകളും 104 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. രണ്ട് ഇരട്ട സെഞ്ചറി ഉൾപ്പെടെ 4 സെഞ്ചറി നേടി. ടെസ്റ്റിൽ തുടർച്ചയായി രണ്ട് ഇരട്ട സെഞ്ചറി നേടിയ ആദ്യ ഇന്ത്യക്കാരൻ എന്ന റെക്കോർഡിന്റെ ഉടമയാണ്.
In pictures: Cricketer Vinod Kambli’s condition deteriorated again, leading to his admission at Akriti Hospital in Thane late Saturday night. His condition is now stable but remains critical. pic.twitter.com/7NBektzQ54
— IANS (@ians_india) December 23, 2024
English Summary:
Vinod Kambli’s Health Deteriorates, Admitted To Hospital
TAGS
Vinod Kambli
Indian Cricket Team
Sachin Tendulkar
India News
Malayalam News
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]