ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ ജീവിതശൈലിയില്‍ ഏറെ ശ്രദ്ധിക്കണം. മദ്യപാനം, മാനസിക സമ്മർദ്ദം, ഉപ്പിന്റെ അമിത ഉപയോഗം, അമിതവണ്ണം, പുകവലി, എന്നിവ രക്തസമ്മർദ്ദത്തെ വര്‍ധിപ്പിക്കാന്‍ കാരണമാകും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
1. ഉപ്പിന്റെ അമിത ഉപയോഗം കുറയ്ക്കുക
സോഡിയം അഥവാ ഉപ്പിന്റെ അമിത ഉപയോഗം രക്തസമ്മര്‍ദ്ദം കൂടാന്‍ കാരണമാകും. അതിനാല്‍ ഉപ്പിന്റെ അമിത ഉപയോഗം കുറയ്ക്കുക. ഉപ്പ് അടങ്ങിയ പാക്കറ്റ് ഭക്ഷണങ്ങള്‍, പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍ എന്നിവയുടെ ഉപയോഗവും പരമാവധി കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യുക. ഇത് രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
2. വെള്ളം
വെള്ളം ധാരാളം കുടിക്കുക. രക്തയോട്ടം വര്‍ധിപ്പിക്കാനും രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും വെള്ളം ധാരാളം കുടിക്കേണ്ടത് പ്രധാനമാണ്.
3. ആരോഗ്യകരമായ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക
പഴങ്ങളും പച്ചക്കറികളും അടങ്ങിയ ആരോഗ്യകരമായ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. അതുപോലെ തന്നെ പയറുവര്‍ഗങ്ങള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍, മുഴുധാന്യങ്ങള്‍ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ബിപി കുറയ്ക്കാന്‍ സഹായിക്കും.
4. ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുക
ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുന്നതും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ ഗുണം ചെയ്യും. അതിനാല്‍ അമിത വണ്ണത്തെ കുറയ്ക്കാനുള്ള വഴികളെ സ്വീകരിക്കുക.
5. വ്യായാമം
പതിവായി വ്യായാമം ചെയ്യുന്നതും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. അതിനാല്‍ ദിവസവും രാ കുറഞ്ഞത് മുപ്പത് മിനിറ്റ് എങ്കിലും വ്യായാമം ചെയ്യുക. ഇതിനായി നടത്തം, ഓട്ടം, സൈക്ലിങ് അങ്ങനെ എന്തും തെരെഞ്ഞെടുക്കാം.
6. സ്ട്രെസ് കുറയ്ക്കുക
യോഗ പോലെയുള്ള കാര്യങ്ങള്‍ ചെയ്യുന്നത് സ്ട്രെസ് കുറയ്ക്കാനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും സഹായിക്കും.
7. പുകവലി ഒഴിവാക്കുക
പുകവലിക്കുന്നതിലൂടെ രക്തസമ്മർദ്ദം ഉയരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാല്‍ പുകവലി പൂര്‍ണ്ണമായും ഉപേക്ഷിക്കുക.
8. മദ്യപാനം ഉപേക്ഷിക്കുക
അമിത മദ്യപാനവും ഉപേക്ഷിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ സഹായിക്കും.
9. ഉറക്കം
രാത്രി നന്നായി ഉറങ്ങുന്നതും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ സഹായിച്ചേക്കാം.
10. ബിപി പരിശോധിക്കുക
പതിവായി ബിപി പരിശോധിക്കുന്നതും ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍ക്ക് നല്ലതാണ്.
Also read: ഡയറ്റില്‍ പപ്പായ ലെമണ്‍ ജ്യൂസ് ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]