ലണ്ടന്‍: കഴിഞ്ഞ ദിവസമാണ് ഇന്ത്യക്കെതിരെ നിശ്ചിത ഓവര്‍ ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചത്. അഞ്ച് ടി20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളുമാണ് ഇംഗ്ലണ്ട് ഇന്ത്യയില്‍ കളിക്കുക. ജോസ് ബട്ലറാണ് ടീം നായകന്. ഏകദിന പരമ്പര കളിക്കുന്ന അതേ ടീം പാകിസ്ഥാനില്‍ നടക്കുന്ന ചാംപ്യന്‍സ് ട്രോഫിയും കളിക്കും. ജനുവരി 22നാണ് ഇന്ത്യക്കെതിരായ ടി20 പരമ്പര ആരംഭിക്കുന്നത്. ഏകദിന പരമ്പര ഫെബ്രുവരി 6 മുതല്‍ 12 വരെ നടക്കും. ഇംഗ്ലണ്ടിനെതിരായ മത്സരത്തിനുള്ള ഇന്ത്യന്‍ ടീമിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. വിജയ് ഹസാരെ ടൂര്‍ണമെന്റിലെ പ്രകടനം വിലയിരുത്തിയായിരിക്കും ടീം തിരഞ്ഞെടുപ്പ്.
മലയാളി താരം സഞ്ജു സാംസണ് ടി20 ടീമിലുണ്ടാകുമെന്ന് ഉറപ്പാണ്. എന്നാല്‍ ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെടുമോ എന്നുള്ള കാര്യം ഉറപ്പ് പറയാന്‍ കഴിയില്ല. കാരണം സീനിയര്‍ താരങ്ങളെല്ലാം തിരിച്ചുവരുന്ന പരമ്പര കൂടി ആയിരിക്കുമത്. മാത്രമല്ല, ഐസിസി ചാംപ്യന്‍സ് ട്രോഫിക്കുള്ള ടീമിനേയും ഇതില്‍ നിന്നാണ് തിരഞ്ഞെടുക്കുക. എന്തായാലും ടി20 പരമ്പര കളിക്കുന്നതിലൂടെ സഞ്ജുവും ബട്ലറും നേര്‍ക്കുനേര്‍ വരുന്നത് ആരാധകര്‍ക്ക് കാണാന്‍ സാധിക്കും. ഐപിഎല്ലില്‍ രാജസ്ഥാന് റോയല്‍സിന് വേണ്ടി ഇരുവരും ഒരുമിച്ച് കളിച്ചിട്ടുണ്ട്. ഇത്തവണ എതിര്‍ടീമില്‍ കാണാം.
ഇംഗ്ലണ്ടിന്റെ ഏകദിന ടീം: ജോസ് ബട്ട്ലര്‍ (ക്യാപ്റ്റന്‍), ഫില്‍ സാള്‍ട്ട്, മാര്‍ക്ക് വുഡ്, സാഖിബ് മഹ്മൂദ്, ആദില്‍ റഷീദ്, ലിയാം ലിവിംഗ്സ്റ്റണ്, ജാമി സ്മിത്ത്, ജാമി ഓവര്ട്ടണ്, ബെന്‍ ഡക്കറ്റ്, ബ്രൈഡന്‍ കാര്‍സെ, ഹാരി ബ്രൂക്ക്, ജേക്കബ് ബെഥേല്‍, ഗസ് അറ്റ്കിന്സണ്, ജോഫ്ര ആര്‍ച്ചര്‍, ജോ റൂട്ട്.
ടി20 ടീം: ജോസ് ബട്ട്ലര്‍ (ക്യാപ്റ്റന്‍), ഫില്‍ സാള്‍ട്ട്, മാര്‍ക്ക് വുഡ്, സാഖിബ് മഹ്മൂദ്, ആദില്‍ റഷീദ്, ലിയാം ലിവിംഗ്സ്റ്റണ്, ജാമി സ്മിത്ത്, ജാമി ഓവര്ട്ടണ്, ബെന്‍ ഡക്കറ്റ്, ബ്രൈഡന്‍ കാര്‍സെ, ഹാരി ബ്രൂക്ക്, ജേക്കബ് ബെഥേല്‍, ഗസ് അറ്റ്കിന്സണ്, റെഹാന് അഹമ്മദ്, ജോഫ്ര ആര്‍ച്ചര്‍.
400 കടന്ന് ബറോഡ! അശ്വിന്‍കുമാറിന് സെഞ്ചുറി, ക്രുനാലിന്റെ വെടിക്കെട്ട്; കേരളം പ്രതിരോധത്തില്‍
ഇത്തവണ ഐപിഎല്‍ താരലേലത്തില്‍ ബട്ലറെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങളെല്ലാം രാജസ്ഥാന് നടത്തിയിരുന്നു. എന്നാല്‍ ഗുജറാത്ത് ടൈറ്റന്‍സിന് മുന്നില്‍ കാര്യങ്ങള്‍ കൈവിട്ടുപോയി. 15.75 കോടിക്കാണ് ഗുജറാത്ത് ബട്ലര്ക്ക് വേണ്ടി മുടക്കിയത്. തുടക്കം മുതല്‍ ബട്ലര്ക്ക് വേണ്ടി ഇരു ടീമുകളും ഒരുമിച്ചുണ്ടായിരുന്നു. 12 കോടി വരെ ഇരുവരും മുന്നോട്ട് പോയി. എന്നാല്‍ അതിനപ്പുറം രാജസ്ഥാന് പോവാന്‍ സാധിച്ചില്ല. 41 കോടി മാത്രമാണ് രാജസ്ഥാന്റെ പേഴ്സില്‍ ബാക്കിയുള്ളൂ. അതുകൊണ്ടുതന്നെ പിന്‍വാങ്ങാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]