തിരുവനന്തപുരം: എംസി റോഡിൽ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹംവീണ്ടും അപകടത്തിൽപ്പെട്ടു. വെഞ്ഞാറമൂട് പള്ളിക്കലിൽ വെച്ച് കമാൻഡോ വാഹനത്തിന് പിന്നിൽ ലോക്കൽ പോലീസിന്റെ ജീപ്പിടിച്ചാണ് അപകടമുണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കില്ല. കടക്കൽ കോട്ടപ്പറത്തുള്ള പരിപാടി കഴിഞ്ഞതിന് ശേഷം മുഖ്യമന്ത്രി തിരിച്ചു വരുന്നതിനിടെയാണ് അപകടമുണ്ടായത്. കമാൻഡോ വാഹനത്തിന് അകമ്പടി പോകുകയായിരുന്ന പള്ളിക്കൽ പൊലീസ് സ്റ്റേഷന്റെ ജീപ്പാണ് പിന്നിലിടിച്ചത്. മുന്നിലെ വാഹനങ്ങൾ പെട്ടെന്ന് നിർത്തിയപ്പോഴാണ് അപകടമുണ്ടായത്. വാഹനത്തിന്റെ പിന്നിൽ ചെറിയ തകരാറുണ്ട് എന്നതൊഴിച്ചാൽ അപകടത്തിൽ ആർക്കും പരിക്കില്ല. അപ്പോൾ തന്നെ യാത്ര തുടരുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]