
മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് നടിയും അവതാരകവുമായ ആര്യ ബഡായി. സിനിമയിലും ടെലിവിഷന്‍ പരിപാടികളിലും ഒക്കെ നിറഞ്ഞുനില്ക്കുന്ന ആര്യ, ബഡായ് ബംഗ്ലാവിലൂടെയാണ് ശ്രദ്ധേയാവുന്നത്.
അതുകൊണ്ട് ആ ഷോ യുടെ പേര് സ്വന്തം പേരിനൊപ്പം ചേര്‍ത്തു. അഭിനയത്തിന് പുറമേ ഒരു ബിസിനസ് കൊണ്ടുപോവുകയാണ് ആര്യ.
ജീവിതത്തില്‍ ചില നഷ്ടങ്ങളും വേദനയുമൊക്കെ ഉണ്ടായ സമയത്താണ് ആര്യ ബിസിനസിലേക്ക് ഇറങ്ങുന്നത്. ഇന്ന് സെലിബ്രേറ്റികള്‍ അടക്കം വിവാഹത്തിനുവേണ്ടി വസ്ത്രം തേടി ആര്യയിലേക്ക് എത്തുന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.
കാഞ്ചീവരം എന്ന പേരില്‍ സാരികളുടെ ബിസിനസ് ആണ് ആര്യ നടത്തുന്നത്. സാരിയിലൂടെ രക്ഷപ്പെട്ടു എന്ന് പറയാം.
ഇപ്പോള്‍ സന്തോഷത്തിന്റെ നാളുകളാണ് ആര്യയ്ക്ക്. ഇതിനടെ രസകരമായ ഒരു പോസ്റ്റുമായി ആര്യ എത്തിയിരുന്നു.
ഇന്‍സ്റ്റാഗ്രാമിലൂടെ കിടിലന്‍ ഫോട്ടോസ് പങ്കുവെച്ചിരിക്കുകയാണ് നടി. മനോഹരമായ രീതിയില്‍ സാരിയുടുത്ത് അതീവ സുന്ദരിയായിട്ടാണ് ആര്യ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
‘എല്ലാ ദിവസവും എഴുന്നേറ്റ് ഇങ്ങനെയല്ല വസ്ത്രം ധരിക്കുന്നതെന്ന്’ പറഞ്ഞാണ് ആര്യ എത്തിയിരിക്കുന്നത്. ലൈറ്റ് പിങ്ക് ഷേഡ് തോന്നിപ്പിക്കുന്ന കിടിലന്‍ സാരിയാണ് നടി ഉടുത്തിരിക്കുന്നത്.
പതിവില്‍ നിന്നും വ്യത്യസ്തമായി മുല്ലപ്പൂവമൊക്കെ വെച്ച് മുടി കെട്ടുകയും ചെറിയൊരു നെക്ലേസും അതുമായി മാച്ചുള്ള കമ്മലുകളുമാണ് ആഭരണമായി ആര്യ ധരിച്ചത്. സാരിയിലൂടെ രക്ഷപ്പെട്ടു, സംരംഭകയുടെ വിജയത്തിന്റെ എല്ലാ സന്തോഷവും ആ മുഖത്തുണ്ട് എന്നൊക്കെയാണ് ആര്യയ്ക്ക് ലഭിക്കുന്ന കമൻ്റുകൾ.
View this post on Instagram A post shared by Arya Babu (@arya.badai) ‘യോഗയെക്കുറിച്ച് പറയുമ്പോള്‍ നൂറ് നാവാണ്, ഇതില്ലാത്തൊരു ജീവിതം എനിക്കില്ല’; വിജയ് മാധവ് പറയുന്നു തന്റെ വ്യക്തിജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികളിലൂടെ ആര്യയ്ക്ക് കടന്നു പോകേണ്ടി വന്നിട്ടുണ്ട്. ആദ്യ വിവാഹം പിരിഞ്ഞതിനെക്കുറിച്ചൊക്കെ പലപ്പോഴായി ആര്യ തന്നെ സംസാരിച്ചിട്ടുണ്ട്.
തന്നെ വിഷാദത്തിലേക്ക് തള്ളിവിട്ട ബ്രേക്കപ്പിനെക്കുറിച്ചും ആര്യ സംസാരിച്ചിട്ടുണ്ട്.
ബിഗ് ബോസിന് ശേഷം ആര്യയ്ക്ക് കടുത്ത സൈബര്‍ ആക്രമണവും നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ ആ പ്രതിസന്ധികളെയെല്ലാം അതിജീവിക്കാന്‍ ആര്യയ്ക്ക് സാധിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം.. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]