.news-body p a {width: auto;float: none;}
മക്കളെയും മരുമക്കളെയും അധികം ബുദ്ധിമുട്ടിക്കാൻ ആഗ്രഹിക്കാത്ത ഒരു അമ്മയാണ് താനെന്ന് തുറന്നുപറഞ്ഞ് നടി മല്ലിക സുകുമാരൻ. മക്കളോടൊപ്പം താൻ അധികം യാത്രകൾ ചെയ്യാൻ പോകാറില്ലെന്നും അവർ വ്യക്തമാക്കി. മരുമക്കളായ പൂർണിമയുടെയും സുപ്രിയയുടെയും സ്വാതന്ത്ര്യങ്ങളിൽ ഇടപെടാൻ ആഗ്രഹിക്കുന്നില്ലെന്നും മല്ലിക സുകുമാരൻ പറഞ്ഞു. കൗമുദി മൂവീസിന് അനുവദിച്ച ഒരു അഭിമുഖത്തിലാണ് അവർ ഇക്കാര്യങ്ങൾ പങ്കുവച്ചത്.
‘മക്കളോടൊപ്പം ഞാൻ എന്തുകൊണ്ട് യാത്രകൾക്ക് പോകുന്നില്ലെന്ന് പലരും ചോദിക്കാറുണ്ട്. രണ്ട് മക്കളും യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നവരാണ്. ഒരു ദിവസം മൂത്ത മകൻ ഇന്ദ്രൻ ജപ്പാനിൽ പോയി. അവിടെ വച്ച് അവൻ മുകേഷ് അംബാനിയെ കണ്ടു. ഫോട്ടോയെടുത്തു. അത് കണ്ട് എല്ലാവരും അതിശയിച്ചു. കേരളത്തിലുളളവർ യൂസഫലിയെ കാണുന്നതുപോലെയാണ് അംബാനിയെ കാണുന്നതും. വലിയ സംഭവമൊന്നുമല്ല. യാത്രകൾ പോകുമ്പോൾ അവിടെയുളള വേണ്ടപ്പെട്ടവരെക്കൂടി കാണണം. അതിന് മക്കൾക്ക് സമയം കിട്ടാറില്ല.
പൂർണിമയും സുപ്രിയയും അവരുടെ അമ്മമാരോടൊപ്പം യാത്ര പോകാറുണ്ട്. എന്തുകൊണ്ട് എന്നെ കൊണ്ടുപോകുന്നില്ലെന്ന് പലരും ചോദിക്കാറുണ്ട്. സ്വന്തം അമ്മ വേറെ ഭർത്താവിന്റെ അമ്മ വേറെയെന്ന ചിന്ത പണ്ടുമുതൽക്കേ കേരളത്തിലുണ്ട്. ഇതൊന്നും മനഃപൂർവമല്ല. ഒരു പക്ഷെ അവരുടെ അമ്മമാരോടൊപ്പം യാത്ര പോകുമ്പോൾ കിട്ടുന്ന സ്വാതന്ത്ര്യം ഞാൻ പോകുമ്പോൾ കിട്ടിയെന്ന് വരില്ല.
ഞാൻ എറണാകുളത്ത് വാങ്ങിയ ഒരു ഫ്ളാറ്റിലാണ് താമസിക്കുന്നത്. അവിടെ എല്ലാവരും വരാറുണ്ട്. ഞങ്ങളുടെ കുടുംബത്തിൽ വലിയ രഹസ്യങ്ങളൊന്നുമില്ല. എന്തെങ്കിലും ഉണ്ടെങ്കിൽ മക്കൾ എന്നോട് പറയും. പിന്നെ എന്തിനാണ് മരുമക്കൾ പറയുന്നത്. എനിക്ക് ഒരുപാട് യാത്ര ചെയ്യാൻ ഇഷ്ടമില്ല. അങ്ങനെയുളള അതിമോഹങ്ങളൊന്നുമില്ല. ഭർത്താവിനോടൊപ്പം ഞാൻ അമേരിക്കയിലും ഓസ്ട്രേലിയയിലും ജപ്പാനിലുമൊക്കെ പോയിട്ടുണ്ട്. അദ്ദേഹത്തിന്റെ മരണശേഷം പോയിട്ടില്ല. മക്കളോട് പോയി എന്തെങ്കിലും ആരോഗ്യപ്രശ്നം വന്നാൽ അവർക്ക് ബുദ്ധിമുട്ടാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മക്കളുടെയും മരുമക്കളുടെയും കാര്യത്തിൽ അധികമായി ഇടപെട്ടില്ലെങ്കിൽ സ്നേഹം എല്ലാക്കാലവും നിലനിൽക്കും. എനിക്കൊരു ആവശ്യം ഉണ്ടെങ്കിൽ എന്റെ രണ്ട് മക്കളും പറന്നെത്തും. അതാണ് എന്റെ സമ്പത്ത്. അടുത്തിടെ ഇന്ദ്രൻ എറണാകുളത്ത് വീടുവച്ചു. എനിക്കായി പ്രത്യേക മുറിയൊക്കെയുണ്ടെന്ന് പറഞ്ഞു. പക്ഷെ ഞാൻ താമസിക്കാൻ പോയിട്ടില്ല. ആ വീട്ടിൽ പൂർണിമയുടെ ഡിസൈനിംഗ് ടച്ച് കൂടിയുണ്ട്’- മല്ലിക സുകുമാരൻ പറഞ്ഞു.