.news-body p a {width: auto;float: none;}
തിരുവനന്തപുരം: വയനാട് ലോക്സഭ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്കെതിരെ പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ നടത്തിയ പരാമർശത്തെ ന്യായീകരിച്ചും പിന്തുണച്ചും സിപിഎം മുതിർന്ന നേതാക്കൾ. വിജയരാഘവൻ വിമർശിച്ചത് വർഗീയ സംഘടനകളുമായി ചേർന്നുള്ള കോൺഗ്രസ് പ്രവർത്തനത്തെയാണെന്ന് ടിപി രാമകൃഷ്ണൻ പറഞ്ഞു. ജമാഅത്തെ ഇസ്ലാമിക്കെതിരായ വിമർശനം മുസ്ലീങ്ങൾക്കെതിരല്ലെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞത്. വിജയരാഘവൻ പാർട്ടി നയം അനുസരിച്ചുള്ള കാര്യങ്ങളാണ് പ്രസംഗത്തിൽ പറഞ്ഞതെന്നും തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്നും പികെ ശ്രീമതി പ്രതികരിച്ചു.
‘എസ്ഡിപിഐയെയും ജമാഅത്തെ ഇസ്ലാമിയെയും യുഡിഎഫിൽ ഉറപ്പിച്ചു നിർത്താൻ ലീഗ് ശ്രമിക്കുകയാണ്. വിജയരാഘവന്റെ പരാമർശത്തിൽ വർഗീയ നിലപാടില്ല. വർഗീയതയെ സഹായിക്കുന്ന നിലപാടും ഇല്ല. ന്യൂനപക്ഷ ഭൂരിപക്ഷ പ്രീണനം പാർട്ടി അജണ്ടയില്ല. പ്രിയങ്ക ഗാന്ധിയുടെയും വിജയത്തിൽ വർഗീയശക്തികളുടെ സഹായം ഉണ്ടായിട്ടുണ്ട്’- ടിപി രാമകൃഷ്ണൻ പറഞ്ഞു.
‘ആർഎസ്എസ് വിമർശനം ഹിന്ദുക്കൾക്കും എതിരല്ല. ഭൂരിപക്ഷ ന്യൂനപക്ഷ വർഗീയതകൾ ശക്തിയായി വരുന്നു. അതിൽ ഒരു വിട്ടുവീഴ്ച ഉണ്ടാകില്ല. മുസ്ലീം സമുദായത്തിൽ ഭൂരിപക്ഷവും മതേതരവാദികളാണ്. ജമാഅത്തെ ഇസ്ലാമിയാണ് മുസ്ലീം വർഗീയ വാദത്തിന്റെ പ്രധാനികൾ. കോൺഗ്രസ് ജമാഅത്തെ ഇസ്ലാമിയുടെയും എസ്ഡിപിഐയുടെയും സഖ്യകക്ഷിയാണ്. വളരെ കൃത്യമായ കാര്യമാണ് വിജയരാഘവൻ പറഞ്ഞത്. എസ്ഡിപിയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും സഖ്യകക്ഷി എന്ന രീതിയിൽ തന്നെയാണ് വോട്ട് ലഭിച്ചത്’- എംവി ഗോവിന്ദൻ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അധികാരം കിട്ടാൻ ഏത് വർഗീയതയുമായും സന്ധി ചെയ്യുമെന്ന് കോൺഗ്രസ് നേതൃത്വം തെളിയിച്ചെന്നാണ് അംഗം എ. വിജയരാഘവൻ ഫേസ്ബുക്കിൽ കുറിച്ചത്. ഇടതുപക്ഷത്തെ തോൽപ്പിക്കാനുള്ള വഴിയായാണ് കോൺഗ്രസ് വർഗീയതയെ കാണുന്നതെന്നും വിജയരാഘവൻ ആരോപിച്ചു. പാലക്കാട്ട് യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ വിജയാഘോഷം തുടങ്ങിയത് എസ്ഡിപിഐയുടെ വിജയാഘോഷത്തോടെയാണന്നും തീവ്രവർഗീയ പ്രസ്ഥാനങ്ങളോടുള്ള കോൺഗ്രസിന്റെ അനുകൂല നിലപാടുകളെ ഇനിയും അതിശക്തമായി തുറന്നെതിർക്കുകതന്നെ ചെയ്യുമെന്നും വിജയരാഘവൻ വ്യക്തമാക്കിയിരുന്നു.