
മുഹമ്മദ് റഫിയുടെ ജന്മശതാബ്ദിയാണ് നാളെ. റഫി മരിക്കുന്നതിന് ഏതാനും ദിവസം മുന്‍പ് അദ്ദേഹവുമായി നടത്തിയ അവസാനത്തെ അഭിമുഖം ഓര്‍ക്കുകയാണ് മുംബൈയിലെ മുതിര്‍ന്ന ബോളിവുഡ് റിപ്പോര്‍ട്ടര്‍ ജ്യോതി വെങ്കിടേഷ്.
”മുഹമ്മദ് റഫിയുടെ അവസാനത്തെ അഭിമുഖമായിരിക്കും അതെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. സിനിമാരംഗത്തെ, പഴയശീലക്കാരായ, ചുരുക്കം ചില സെലിബ്രിറ്റികളില്‍ ഒരാളായ റഫി തന്റെ രാവിലത്തെ സാധകമൊക്കെ കഴിഞ്ഞ് നിശ്ചയിച്ച സമയത്തുതന്നെ എന്നെ കാത്തിരിക്കുകയായിരുന്നു.
കുറച്ചു വൈകി, 9.10-നാണ് ഞാന്‍ റഫിയുടെ വിശാലമായ ബംഗ്ലാവിന്റെ ഗേറ്റില്‍ എത്തിയത്..” ”താങ്കള്‍ കൃത്യം 9 മണിക്ക് വരുമെന്ന് കരുതി ഞാന്‍ കാത്തിരുന്നു. എനിക്ക് റെക്കോഡിങ്ങിന് എത്താന്‍ കഴിയുമോ എന്ന് സ്റ്റുഡിയോയില്‍ നിന്ന് വിളിച്ചു ചോദിച്ചിരുന്നു.
താങ്കള്‍ എത്താഞ്ഞതിനാല്‍ ഞാനത് സ്വീകരിക്കുകയും ചെയ്തു. നാളെ കൃത്യം 9 മണിക്കുതന്നെ എത്താന്‍ മറക്കരുത്,” എന്നുപറഞ്ഞ് റഫിസാബ് റെക്കോഡിങ്ങിനായി പോയി.
കൃത്യനിഷ്ഠയുടെ വിലയേറിയ പാഠംപഠിച്ചതിനാല് പിറ്റേദിവസം അഭിമുഖത്തിനായി 15 മിനിറ്റ് നേരത്തേതന്നെ ഞാനെത്തി. ശബ്ദം ദൈവാനുഗ്രഹം..
സൂക്ഷിക്കല്‍ കടമ… പാടാനുള്ള കഴിവ് ദൈവത്തിന്റെ വരദാനമാണെങ്കിലും ശബ്ദത്തിന്റെ ഗുണമേന്മ നിലനിര്‍ത്തുക പ്രയാസകരമാണെന്ന തോന്നല്‍ തനിക്ക് എപ്പോഴും ഉണ്ടായിരുന്നെന്ന് മുഹമ്മദ് റഫി തുടക്കത്തില്‍ത്തന്നെ പറഞ്ഞു. ”1942 മുതല്‍ എനിക്ക് ഉയര്‍ച്ച താഴ്ചകളുണ്ട്.
ശബ്ദമികവ് നിലനിര്‍ത്താന്‍ സാധകം നിര്‍ബന്ധമാണ്. ഞാന്‍ പുകവലിക്കുകയോ മദ്യംതൊടുകയോ ഇല്ല.
ചില പുതിയ പാട്ടുകാര്‍ ഒരു ഗാനം ഹിറ്റായതിനുശേഷം താന്‍ കേമനാണെന്നും അതിശക്തനാണെന്നും ഭാവിച്ച്, ഉടന്‍തന്നെ ‘പൊത്തോ’ എന്ന് താഴെ വീഴുന്നത് കാണുമ്പോള്‍ വേദന തോന്നാറുണ്ട്” – അദ്ദേഹം പറഞ്ഞു. ഉറുദു ഇങ്ങനെ പറയണം… റഫിയുടെ വിജയത്തിന്റെ സൂത്രവാക്യം അദ്ദേഹത്തിന്റെ എളിമയാണ്.
”ഏതു രംഗത്തായാലും ഒരാള്‍ക്ക് വിജയം കൈവരിക്കാന്‍ കഴിയണമെങ്കില്‍ എളിമ വേണം,” ശുദ്ധമായ ഉറുദുവില്‍ അദ്ദേഹം വിശദീകരിച്ചു. ”കിസി കാ ദില്‍ ഹംനെ കഭി ദുഖായാ നഹി.
ജോ കിസി കാ ദില്‍ കൊ ദുഖാത്താ ഹേ, വോ സിന്ദഗീ മേം കഭി തര്ക്കി നഹീന് കരേഗ” (ആരുടെയും ഹൃദയത്തെ ഞാന്‍ മുറിവേല്‍പ്പിച്ചിട്ടില്ല. ആരങ്ങനെ ചെയ്യുന്നുവോ അയാള്‍ക്ക് ജീവിതത്തില്‍ മുന്നേറാന്‍ കഴിയില്ല) അഭിമുഖത്തിനിടയില്‍ റഫിസാബ് എന്റെ ഉറുദു അധ്യാപകനായി മാറിയത് ഞാന്‍ ഓര്‍ക്കുന്നു.
ഇന്ന് ഞാന്‍ 53 വര്‍ഷത്തെ പരിചയസമ്പത്തുള്ള ഒരു മുതിര്‍ന്ന പത്രപ്രവര്‍ത്തകനാണെങ്കിലും അന്ന് 1980-ല്‍, തമിഴ് മാതൃഭാഷയായിട്ടുള്ള മാധ്യമരംഗത്തെ പരിഭ്രമം വിട്ടുമാറാത്ത ഒരു തുടക്കക്കാരനായിരുന്നു. അത് മനസ്സിലാക്കിയിട്ടാവണം ശുദ്ധ ഉറുദു വാക്യങ്ങളുടെ അര്‍ഥം അദ്ദേഹം ലളിതമായി എനിക്ക് മനസ്സിലാക്കിത്തന്നു.
ആം തോര്‍ സേ (പൊതുവേ), മിസാല്‍ കെ തോര്‍ പേ (ഉദാഹരണത്തിന്) തുടങ്ങിയ ശുദ്ധമായ ഉറുദു വാക്യങ്ങളുടെ അര്‍ഥം മനസ്സിലാക്കുന്നതില്‍ ഞാന്‍ പരാജയപ്പെട്ടപ്പോള്‍ അവ തമ്മിലുള്ള വ്യത്യാസം അദ്ദേഹം എനിക്ക് വിശദീകരിച്ചു തന്നു. ഹീറോകളെ സൃഷ്ടിച്ച ശബ്ദം… ശരാശരി അഭിനയ ശേഷിയുള്ള ബിശ്വജിത്ത് (പുക്കാര്താ ചലാ ഹൂം മേന്‍), ഭരത്ഭൂഷന് (സിന്ദഗി ഭര് നഹി ഭൂലെഗി വോ ബര്‍സാത് കി രാത്), ജോയ് മുഖര്‍ജി (ബഡേ മിയാന്‍ ദീവാനെ) തുടങ്ങിയ നായകന്മാര് ഓര്‍മ്മിക്കപ്പെടുന്നത് കൂടുതലായും റഫി അദ്ദേഹത്തിന്റെ സുവര്‍ണശബ്ദം നല്കി ചിത്രീകരിക്കപ്പെട്ട
ഗാനരംഗങ്ങളുടെ പേരിലാണെന്ന് പറയുന്നത് ഒരുതരത്തിലും അതിശയോക്തിയാവില്ല. ചെറിയ പ്രായത്തില്‍ത്തന്നെ അദ്ദേഹത്തിന് ഉസ്താദ് അബ്ദുള്‍ വാഹിദ് ഖാന്റെ കീഴില്‍ ‘കിരാന ഘരാന’യില്‍ പരിശീലനം ലഭിച്ചിരുന്നു.
‘എങ്ങനെയാണ് അങ്ങയുടെ തുടക്കം..?’ പതര്‍ച്ചയോടെ ഞാന്‍ പതിവു ചോദ്യം ചോദിച്ചു. ”1942-ല്‍ ലൈലാ മജ്നു എന്ന സിനിമയില്‍ പാടിക്കൊണ്ടാണ് ചലച്ചിത്ര പിന്നണിഗാന രംഗത്ത് തുടക്കം കുറിക്കുന്നത്.
നാസര്‍-സ്വര്‍ണലത താരജോഡികളുടെ ചിത്രമായിരുന്നു അത്. പണ്ഡിറ്റ് ഗോവിന്ദ് റാമിന്റെ സംഗീതസംവിധാനത്തില്‍ കോറസിന്റെ ഭാഗമായി ഒരു ഖവാലിയാണ് അന്ന് ഞാന്‍ പാടിയത്.
ആ സിനിമയില്‍ ഞാന്‍ ചെറിയൊരുവേഷം അഭിനയിക്കുകയും ചെയ്തിരുന്നു. പിന്നീട് സമാജ് കോ ബദല്‍ ഡാലോ, ജുഗ്നു തുടങ്ങിയ ചില സിനിമകളിലും ഞാന്‍ മുഖം കാണിച്ചിട്ടുണ്ട്.
ഗാവോം കി ഗോരി എന്ന സിനിമയില്‍ ഞാന്‍ നൂര്‍ജഹാനോടൊപ്പം ഒരു ഡ്യുയറ്റ് പാടുകയുണ്ടായി. ശ്യാം സുന്ദറായിരുന്നു അതിന്റെ സംഗീതം ചിട്ടപ്പെടുത്തിയത്.” സംഗീതസംവിധായകര്‍ ഡസന്‍ കണക്കിന് സിനിമകള്‍ക്കുവേണ്ടി കരാര്‍ ഒപ്പുവെക്കുകയും പിന്നീട് സംഗീതത്തിന്റെ ഗുണമേന്മയെക്കുറിച്ച് വിലപിക്കുകയും ചെയ്യുന്നതില്‍ റഫി പ്രകടമായും ദുഃഖിതനായിരുന്നു: ”ഇന്ന് വളരെക്കുറച്ച് സംഗീതസംവിധായകര്‍ മാത്രമേ ഈണങ്ങള്‍ അര്‍പ്പണബോധത്തോടെ കൈകാര്യംചെയ്ത്, ലക്ഷ്മീകാന്ത് പ്യാരേലാല്‍ സര്‍ഗത്തില്‍ ചെയ്തതു പോലുള്ള, എക്കാലത്തും ഓര്‍മ്മയില്‍ തങ്ങിനില്ക്കുന്ന സംഗീതം ചിട്ടപ്പെടുത്തുന്നുള്ളൂ.
മറ്റുള്ളവരില്‍ ഭൂരിഭാഗവും വേഗത്തില്‍ പണം ഉണ്ടാക്കുന്നതിനുവേണ്ടി വിദേശട്യൂണുകള് മിനുക്കിയെടുത്തും മറ്റു സംഗീത സംവിധായകരുടെ ട്യൂണുകള്‍ കോപ്പിയടിച്ചുമാണ് ഈ രംഗത്ത് നിലനില്‍ക്കുന്നത്.” ”നീ പാട്ടുകാരനായി പേരെടുക്കും…” ”സ്ഥാപനങ്ങളുടെ ആധിപത്യം ശക്തമായിരുന്ന, ഫ്രീ ലാന്‍സിങ് പ്രചാരത്തിലില്ലാതിരുന്ന ആ നാളുകളില്‍ സിനിമാനിര്‍മാണം വെറുമൊരു കച്ചവടമായിരുന്നില്ല. അക്കാലത്ത് എനിക്ക് സിനിമയില്‍ ഒരു പാട്ടിന് തുച്ഛമായ 75 രൂപയാണ് കിട്ടിയിരുന്നത്.
ഞാന്‍ സിനിമാരംഗത്ത് പ്രവേശിച്ച സമയത്ത് പ്രശസ്തരായ സൈഗാള്‍ സാബ്, ജി.എം. ദുറാനി, ഖാന് മസ്താന് എന്നിവര്‍ രംഗത്തുണ്ടായിരുന്നു.
എന്നെ എതിരാളിയായി കണാതെ എന്റെ കഴിവുകള്‍ പൂര്‍ണമായി പുറത്തെടുക്കുന്നതിന് അവര്‍ നന്നായി പ്രോത്സാഹിപ്പിച്ചു. 15-ാം വയസ്സില്‍ ലഹോറില്‍ ഒരു കച്ചേരിക്കിടെയാണ് ഞാന്‍ കുന്ദന്‍ലാല്‍ സൈഗാള്‍ സാബിനെ ആദ്യമായി കാണുന്നത്.
അവസാനനിമിഷം മൈക്ക് പ്രവര്‍ത്തിക്കാതെ വന്നതോടെ കുറച്ചു പാട്ടുകള്‍ പാടി പ്രേക്ഷകരെ പിടിച്ചിരുത്താന്‍ എന്നോട് ആവശ്യപ്പെടുകയുണ്ടായി. അന്നത് കേട്ടപ്പോള്‍ ഞാന്‍ ഒരു ഗായകനാകുന്ന ദിവസം വന്നെത്തുമെന്ന് അദ്ദേഹം പ്രവചിച്ചു.” പാട്ട്, പാട്ടുമാത്രം… റഫി ഒരിക്കലും ഒരു സിനിമയ്ക്കുവേണ്ടിയും സംഗീതസംവിധാനം നിര്‍വഹിച്ചിട്ടില്ല.
”പ്രമുഖ നിര്‍മാതാവായ എസ്. മുഖര്‍ജി അദ്ദേഹത്തിന്റെ ഒരു സിനിമയ്ക്കുവേണ്ടി പാട്ടുകള്‍ ചിട്ടപ്പെടുത്താന്‍ എന്നോട് ആവശ്യപ്പെട്ടിരുന്നു.
പക്ഷേ, ഞാന്‍ അത് നിരാകരിച്ചു. കാരണം ഒരാള്‍ക്ക് ഒരു രംഗത്ത് മാത്രമേ പരിപൂര്‍ണമായി മുഴുകാന്‍ കഴിയുകയുള്ളൂ എന്നാണ് എന്റെ ഉറച്ച വിശ്വാസം.
തലത് മഹമൂദിനെ നോക്കൂ. അഭിനയം തുടങ്ങിയതിനുശേഷം നടനായോ ഗായകനായോ അദ്ദേഹത്തിന് ശോഭിക്കാന്‍ കഴിഞ്ഞിട്ടില്ല.
വളരെ വൈകിയാണെങ്കിലും നിര്‍മാണരംഗത്തേക്ക് കടന്ന മുകേഷ് ഭായിക്കുപോലും അദ്ദേഹം നിര്‍മിച്ച സിനിമകള്‍ പരാജയപ്പെട്ടതിന്റെ ഫലമായി കനത്തനഷ്ടം നേരിടേണ്ടിവന്നു. ഇപ്പോള്‍ ഞാന്‍ സംഗീതം ചിട്ടപ്പെടുത്തുകയാണെങ്കില്‍ എന്റെ ഗാനങ്ങള്‍ക്കുവേണ്ടി അവരുടെ ഈണങ്ങള്‍ ഞാന്‍ മോഷ്ടിക്കുമോ എന്നുഭയന്ന് സംഗീതസംവിധായകര്‍ എന്നെ പാടാന്‍ വിളിക്കുന്നത് നിര്‍ത്തുമെന്ന് ഞാന്‍ കരുതുന്നു”.
സഹജമായ ചിരിയോടെയാണ് അന്ന് എന്നെ അദ്ദേഹം യാത്രയാക്കിയത്. ലക്ഷങ്ങളെ ത്രസിപ്പിച്ച ഒരു ഗായകനെന്ന ഒരു മട്ടുമില്ലാതെ തോളത്തു തട്ടി യാത്രയാക്കി.
കുറച്ചുനാളുകള്‍ കഴിഞ്ഞപ്പോള്‍ ഒരു മഴ ദിവസം ആ ഹൃദയഭേദമായ വാര്‍ത്ത എത്തി, ‘റഫിസാബ് ഇനി ഭൂമിയില്‍ ഉണ്ടാവില്ല….’
Content Highlights: mohammed rafi last interview by jyothi venkatesh
മാതൃഭൂമി.കോം വാട്സാപ്പിലും
Follow Channel
.whatsapp_follow{width: 100%; height: 100%; padding-left: 16px; padding-right: 16px; padding-top: 10px; padding-bottom: 10px; background: #F7F7F7; border: 1px solid var(–border); justify-content: center; align-items: center; gap: 10px; display: inline-flex}
.dark-mode .whatsapp_follow{background: #1E1E1E; }
.whatsapp_follow_text{flex: 1 1 0; color: var(–section-heading); font-size: 16px; font-weight: bold; line-height: 24px; white-space: nowrap;}
.follow_button{padding-left: 20px; padding-right: 20px; padding-top: 4px; padding-bottom: 4px; background: #128C7E; border-radius: 8px; justify-content: center; align-items: center; gap: 10px; display: flex}
.follow_button:hover{background: #0C6D62;}
.follow_button:hover a{color: #F7F7F7!important;}
.follow_button a{color: #F7F7F7!important; font-size: 15px;font-family: “Roboto”,”Noto Sans Malayalam”,sans-serif; font-weight: 400; line-height: 24px; }
.follow_button a span{float:left;margin-right:5px;}
@media (max-width: 800px) {
.whatsapp_follow_text{font-size:13px;line-height:18px}
.follow_button a{font-size: 13px; line-height: 21px; }
.whatsapp_follow img{max-width:28px;}
}
Also Watch
‘;
dataDiv += ”+dataItem.title+”;
} else if(dataItem.videotype == 1) {
var playerId = “dbzR9ypW”;
var jwsrc= “https://content.jwplatform.com/players/”+dataItem.videoId+”-“+playerId+”.html”;
dataDiv += ”;
dataDiv += ”+dataItem.title+”;
} else if(dataItem.videotype == 2) {
var linkitem= “https://shorts.mathrubhumi.com/”+dataItem.videoId;
var d_image = “https://content.jwplatform.com/v2/media/”+dataItem.videoId+”/poster.jpg?width=320″;
dataDiv += ”+”;
dataDiv += ”+dataItem.title+”;
}
}else if(dataItem.image != “”){
linkitem = dataItem.link.replace(“/json”, “”)
dataDiv += ”+”;
dataDiv += ”+dataItem.title+”;
}
else{
linkitem = dataItem.link.replace(“/json”, “”)
dataDiv += ”
dataDiv += ”+dataItem.title+”;
}
$(“#alsoWatch”).html(dataDiv);
});
});
Share this Article
Add Comment
View Comments ()
Related Topics
MOHAMMED RAFI
JYOTHI VENKATESH
MOHAMMED RAFI DEATH ANNIVERSARY
MUSIC
#piano-newsletter { cursor: pointer; }
.mpp-story-bottom-updates-share .fa-envelope { color: #066da3; font-size: 30px; margin-right:10px; }
Get daily updates from Mathrubhumi.com
Newsletter
Youtube
Telegram
To advertise here, Contact Us
RELATED STORIES
4 min
Features
|
Edit Page
See All
അവസാനത്തെ അഭിമുഖം
Dec 22, 2024
Premium
4 min
Columns
|
Columns
See All
‘ഞാന്‍ പിച്ചക്കാരനൊന്നുമല്ല മിസ്റ്റര്‍, ഈ പാട്ട് പാടുമ്പോള്‍ അമ്മയെ ഓര്‍മ്മവരും’
Dec 21, 2024
1 min
Movies-Music
|
Music
See All
ആ മുറിവ് ഇപ്പോഴും ഉണങ്ങിയിട്ടില്ല, മിസ് യൂ നന്ദനാ; മകളുടെ പിറന്നാൾദിനത്തിൽ കുറിപ്പുമായി ചിത്ര
Dec 18, 2024
Premium
4 min
Movies-Music
|
Music
See All
ഇടിമുഴക്കം, കുട്ടികളുടെ കരച്ചിൽ; സാക്കിർ ഹുസൈന്റെ വിരലുകളിൽ വിരിഞ്ഞ പ്രപഞ്ചനാദം
Dec 16, 2024
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല.
ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല.
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..
IN CASE YOU MISSED IT 7 min Movies-Music | Music See All സിനിമയുടെ ആര്‍ഭാടങ്ങളില്ല, ആളുകളെ കൈയയച്ച് സഹായിച്ചു; റഫിയുടെ പാട്ടുകേട്ട് കരഞ്ഞവരില്‍ നെഹ്റുവും Dec 15, 2024 Premium 8 min Movies-Music | Music See All പറഞ്ഞുതീർന്നതും അയാൾ ഷർട്ട് പൊക്കി വയറ്റത്തടിച്ച് പാടിത്തുടങ്ങി, അങ്ങനെ ആ ഹിറ്റ് പാട്ട് പിറന്നു Apr 16, 2024 1 min Movies-Music | Music See All ഗുരുവായൂരപ്പന് നിശ്ചയിക്കുന്നതുവരെ ഞാന്‍ പാടും; ആരോഗ്യം വീണ്ടെടുത്ത ഭാവഗായകന് പറയുന്നു Sep 21, 2024 1 min Movies-Music | Music See All ഗൗരി കിഷൻ നായികയാകുന്ന ‘ലിറ്റിൽ മിസ്സ് റാവുത്തർ’; വീഡിയോ ഗാനം പുറത്തിറങ്ങി Sep 27, 2023 …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]