.news-body p a {width: auto;float: none;}
സൂറത്ത്: വിമാനത്തിൽ യാത്ര ചെയ്യുന്നവർക്ക് സൗജന്യമായും അല്ലാതെയും മദ്യം നൽകുന്ന പതിവുണ്ട്. ബിസിനസ് ക്ലാസ് പോലുള്ള പ്രീമിയം ടിക്കറ്റെടുക്കുന്നവർക്കാണെങ്കിൽ ഉയർന്ന വിലയുള്ള മദ്യ ബ്രാൻഡുകളായിരിക്കും വിളമ്പുക. ഓരോ വ്യക്തിക്കും ആവശ്യമുള്ള മദ്യം വിമാനത്തിൽ ലഭിക്കും. അതുകൊണ്ട് തന്നെ ആവശ്യത്തിൽ കൂടുതൽ മദ്യം വിമാനങ്ങളിൽ സംഭരിക്കും. എന്നാൽ ഒരു യാത്രയിൽ ഈ മദ്യത്തിന്റെ സ്റ്റോക്ക് മുഴുവൻ യാത്രക്കാർ കുടിച്ച് തീർത്താലോ? അങ്ങനെ ഒരു സംഭവത്തെക്കുറിച്ചുള്ള വാർത്തയാണ് ദേശീയ മാദ്ധ്യമങ്ങൾ പുറത്തുവിടുന്നത്.
സൂറത്തിൽ നിന്നും ബാങ്കോക്കിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ ആദ്യ വിമാനത്തിലെ മുഴുവൻ മദ്യമാണ് യാത്രക്കാർ കുടിച്ചു തീർത്തത്. 300 യാത്രക്കാരാണ് വിമാനത്തിൽ ആകെയുണ്ടായിരുന്നത്. നാല് മണിക്കൂർ യാത്രയ്ക്കിടെ വിമാനത്തിലെ മുഴുവൻ മദ്യവും ഇവർ കുടിച്ചു തീർത്തെന്നാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 1.80 ലക്ഷം രൂപ വിലവരുന്ന 15 ലിറ്റർ മദ്യമാണ് യാത്രക്കാർ വെറും മണിക്കൂറുകൾക്കൊണ്ട് കുടിച്ചു തീർത്തത്. മദ്യം മാത്രമല്ല, സ്നാക്ക്സ് ഐറ്റങ്ങളും യാത്രക്കാർ ഇതോടൊപ്പം ടെച്ചപ്പായി കൊറിച്ചുതീർത്തു. പ്രശസ്തമായ ഗുജറാത്തി സ്നാക്സുകളായ ഖമാൻ, തേപ്ല എന്നിവയാണ് പൂർണ്ണമായും തീർന്നത്.
എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കാർ ഒഴിഞ്ഞ മദ്യക്കുപ്പികൾ കാണിക്കുന്ന വീഡിയോ ഒരു യാത്രക്കാരൻ എക്സിൽ പങ്കുവച്ചു. ‘ഇന്നായിരുന്നു സൂറത്തിൽ നിന്നും ബാങ്കോക്കിലേക്ക് ആദ്യ വിമാനം പുറപ്പെട്ടത്. 15 ലിറ്റർ മദ്യമാണ് മുഴുവൻ യാത്രക്കാരും ചേർന്ന് കുടിച്ചുതീർത്തത്. വിമാനം ബാങ്കോക്കിലേക്ക് ചെന്നിറങ്ങുമ്പോഴേക്കും മദ്യത്തിന്റെ സ്റ്റോക്ക് തീർന്നു. 1.8 ലക്ഷം രൂപയുടെ മദ്യമാണ് യാത്രക്കാർ കുടിച്ചുതീർത്തത്. ഇതോടൊപ്പം സ്റ്റാക്ക്സും അവർ കഴിച്ചുതീർത്തു’- എക്സിൽ പങ്കുവച്ച വീഡിയോയ്ക്കൊപ്പം കുറിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
എന്നാൽ ഇതേക്കുറിച്ച് എയർ ഇന്ത്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 1960ൽ സംസ്ഥാനം രൂപീകരിച്ചതിന് ശേഷം മദ്യപാനവും വിൽപനയും നിരോധിച്ച സംസ്ഥാനങ്ങളിൽ ഒന്നാണ് ഗുജറാത്ത്. അങ്ങനെയുള്ള ഒരു സ്ഥലത്ത് നിന്ന് പുറപ്പെട്ട വിമാനത്തിലാണ് ഈ സംഭവം അരങ്ങേറിയത്. ഈ വർഷം ആദ്യം ഗുജറാത്ത് സർക്കാർ ഗുജറാത്ത് ഇന്റർനാഷണൽ ഫിനാൻസ് ടെക്സിറ്റിയിൽ മദ്യ ഉപഭോഗത്തിന് അനുമതി നൽകിയിരുന്നു. ഗാന്ധിനഗറിൽ നിർമ്മിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സാമ്പത്തിക സേവന കേന്ദ്രമാണിത്.