.news-body p a {width: auto;float: none;}
തിരുപ്പൂർ: മൂന്ന് ദിവസം മുമ്പ് കാണാതായ വിദ്യാർത്ഥിനിയേയും രണ്ട് യുവാക്കളെയും മരിച്ചനിലയിൽ കണ്ടെത്തി. പ്ലസ്വൺ വിദ്യാർത്ഥിനിയായ ദർശന (17), ബന്ധു മാരിമുത്തു (20), ചെന്നൈ സ്വദേശി ആകാശ് (20) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
ദർശനയെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ് മാനുപ്പട്ടിയിൽ കൃഷിയിടത്തോട് ചേർന്നുള്ള കുളത്തിൽ മൂന്ന് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.
പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചതോടെ മരിച്ചവരിൽ ഒരാൾ കാണാതായ പെൺകുട്ടിയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. മൂവർ സംഘം സഞ്ചരിച്ച ഇരുചക്രവാഹനം കുളത്തിലേക്ക് മറിയുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]