തിരുവനന്തപുരം: ആണവ വൈദ്യുതിക്കായി നീക്കം സജീവമാക്കി കേരളം. ആണവ നിലയം കേരളത്തിൽ തന്നെ വേണമെന്നില്ലെന്നും നിലയം സംസ്ഥാനത്തിന് പുറത്തും സ്ഥാപിക്കാമെന്നും കേരളം നിർദേശിച്ചു. സംസ്ഥാനത്തെ തോറിയം പുറത്തെ നിലയത്തിൽ എത്തിച്ചു വൈദ്യുതി ഉൽപ്പാദിപ്പിക്കാം. തോറിയത്തിൽ നിന്ന് യൂണിറ്റിന് ഒരു രൂപക്ക് വൈദുതി ഉൽപാദിപ്പിക്കാമെന്നും കേരളം കേന്ദ്ര മന്ത്രിക്ക് സമർപ്പിച്ച നിവേദനത്തിൽ പറയുന്നു. ചീമേനിയും അതിരപ്പള്ളിയുമാണ് കേരളത്തിൽ പരിഗണിച്ച സ്ഥലങ്ങൾ.
അതേസമയം, നിവേദനത്തിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി മനോഹർ ലാൽ ഖട്ടാർ രംഗത്തെത്തി. സ്ഥലം കേരളത്തിന് തീരുമാനിക്കാമെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം. കേന്ദ്ര മന്ത്രിക്ക് മുന്നിൽ വിശദമായ പദ്ധതി രേഖ കേരളം അവതരിപ്പിച്ചു. എന്നാൽ വിവാദം ഭയന്നാണ് സംസ്ഥാനത്തിന് പുറത്തും കേരളം നിലയ സാധ്യത തേടുന്നത്.
‘ഒരു ഒറ്റമുണ്ടും ഒരു ഗ്രാം തികയാത്ത താലിയും തന്നു, വേണമെങ്കിൽ കെട്ടിക്കോളാൻ പറഞ്ഞു’; സൽസ്നേഹഭവനെതിരെ കേസ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]