
തിരുവനന്തപുരം: നിര്‍ത്തിയിട്ടിരുന്ന ഹിറ്റാച്ചിയില്‍ നിന്ന് ബാറ്ററി മോഷ്ടിച്ചു കടത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. വെള്ളറട നൂലിയത്തിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന ഹിറ്റാച്ചിയില്‍ നിന്നാണ് മോഷ്ടാക്കള്‍ ബാറ്ററി ഇളക്കി മാറ്റി കടത്തിയത്. വെള്ളറട കലുങ്ക് നട ശാന്തറ തലയ്ക്കല്‍ വീട്ടില്‍ ജാക്കി എന്ന് വിളിക്കുന്ന അഖില്‍ (26) ആണ് പോലീസിന്റെ പിടിയിലായത്. ഇയാള്‍ കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയാണ്.
മോഷ്ടിച്ച ബാറ്ററി മറ്റൊരു വ്യക്തിക്ക് പ്രതി വിറ്റിരുന്നു. പോലീസ് ബാറ്ററി വിറ്റയാളില്‍ നിന്നും കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. വെള്ളറട ഭാഗത്ത് നടന്ന സമാനമായ മോഷണങ്ങള്‍ക്ക് പിന്നില്‍ ഇവരാണോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. പ്രതികളില്‍ ഒരാളെ പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു. വെള്ളറട പോലീസ് ഇന്‍സ്പെക്ടര്‍ മൃദുല്‍ കുമാര്‍, സബ് ഇന്‍സ്പെക്ടര്‍ ആന്റണി ജോസഫ് നെറ്റോ, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സനല്‍, പ്രബുല്ല ചന്ദ്രന് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]