അങ്കാറ: തുർക്കിയെ ഞെട്ടിച്ച് ഹെലികോപ്ടർ ആംബുലൻസ് (എയർ ആംബുലൻസ്) അപകടത്തിൽ 4 മരണം. ആശുപത്രിയിലെത്തിയ എയർ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. ആശുപത്രിക്ക് മുകളിൽ നിന്ന് പറന്നുയരാൻ ശ്രമിച്ച എയർ ആംബുലൻസ് ആശുപത്രി കെട്ടിടത്തിൽ ഇടിച്ചു തകർന്നുണ്ടായ അപകടത്തിൽ നാല് പേർക്കാണ് ജീവൻ നഷ്ടമായത്. രണ്ട് പൈലറ്റും ഡോക്ടറും ആശുപത്രി ജീവനക്കാരിൽ ഒരാളുമാണ് മരിച്ചതെന്നാണ് വിവരം.
ചെങ്കടലിൽ സ്വന്തം വിമാനം വെടിവച്ചിട്ട് അമേരിക്കൻ സൈന്യം, പൈലറ്റുമാർ സുരക്ഷിതരെന്ന് റിപ്പോർട്ട്
തുർക്കിയിലെ പ്രശസ്തമായ മുഗ്ല ട്രെയിനിങ് ആൻഡ് റിസർച്ച് ഹോസ്പിറ്റലിലാണ് അപകടമുണ്ടായത്. ആശുപത്രി കെട്ടിടത്തിന്റെ നാലാം നിലയിൽ ഇടിച്ചാണ് ഹെലികോപ്റ്റർ തകർന്നു വീണത്. കനത്ത മൂടൽ മഞ്ഞാണ് അപകടത്തിന് കാരണമായതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അപകടത്തിൽ കെട്ടിടത്തിനുള്ളിൽ ഉള്ളവർക്കോ രോഗികൾക്കോ പരിക്കേറ്റിട്ടില്ലെന്നാണ് വ്യക്തമാകുന്നത്.
ഹെലികോപ്റ്റർ ആദ്യം ആശുപത്രി കെട്ടിടത്തിൻ്റെ നാലാം നിലയിൽ ഇടിച്ച ശേഷം നിലത്ത് പതിക്കുകയായിരുന്നുവെന്ന് മുഗ്ലയുടെ റീജിയണൽ ഗവർണർ ഇദ്രിസ് അക്ബിയിക് മാധ്യമപ്രവർത്തകരോട് പറഞ്ഞു. കെട്ടിടത്തിനകത്തോ നിലത്തോ ഉള്ള ആർക്കും പരിക്കില്ല. കനത്ത മൂടൽമഞ്ഞിനിടെയുണ്ടായ അപകടത്തിൻ്റെ കാരണം അന്വേഷിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]