
കോഴിക്കോട് : കരിപ്പൂര്‍ വിമാനത്താവളത്തില്‍ CBI യും DRI യും കഴിഞ്ഞ വര്‍ഷം നടത്തിയ റെയ്ഡില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരില്‍ നിന്ന് പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും പിടിച്ചെടുത്ത സംഭവത്തില്‍ തുടര്‍നടപടിയായി 10 ഉദ്യോഗസ്ഥരെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടു.
2022 ജനുവരി 12 പുലര്‍ച്ചയോടെയാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ സി.ബി.ഐ.യുടെയും ഡി.ആര്.ഐയുടെയും സംയുക്ത റെയ്ഡ് നടത്തിയത്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് അന്ന് പത്തംഗ സംഘം മിന്നല്‍ പരിശോധന നടത്തിയത്. റെയ്ഡില്‍ കസ്റ്റംസ് ഓഫീസറുടെ പക്കല്‍ നിന്ന് മൂന്ന് ലക്ഷം രൂപയോളം അന്ന് പിടിച്ചെടുത്തു. വിമാനത്താവളത്തിലെ മുറികളിലും ഡ്രോയറുകളിലും നിന്നുമാണ് പണം കണ്ടെത്തിയത്.
കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം പുറത്തുവന്ന യാത്രക്കാരെയും സി.ബി.ഐ-ഡി.ആര്.ഐ സംഘം വീണ്ടും പരിശോധിച്ചിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ഉള്‍പ്പെടെ സി.ബി.ഐ സംഘം വാങ്ങിവെച്ചായിരുന്നു പരിശോധന.
സംഭവത്തില്‍ നടപടി നേരിട്ട ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ ചുവടെ കൊടുക്കുന്നു
ആശ എസ് – (സൂപ്രണ്ട്)
ഗണപതി പോറ്റി- (സൂപ്രണ്ട്)
യോഗേഷ്- (ഇന്‍സ്പെക്ടര്‍)
യാസര്‍ അറാഫത്ത് -(ഇന്‍സ്പെക്ടര്‍)
സുധീര്‍ കുമാര്‍- (ഇന്‍സ്പെക്ടര്‍)
നരേഷ് ഗുലിയ – (ഇന്‍സ്പെക്ടര്‍)
മിനിമോള്‍ – (ഇന്‍സ്പെക്ടര്‍)
അശോകന്- (എച് എച് )
ഫ്രാന്‍സിസ്- (എച് എച് )
സത്യമേന്ദ്ര സിംഗ് – (സൂപ്രണ്ട്) (രണ്ട് ഇന്‍ക്രിമെന്റുകള്‍ കുറച്ചു)
കെ.എം. ജോസ്- (സൂപ്രണ്ട്) (സര്‍വീസില്‍ നിന്ന് വിരമിച്ചു)
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]