തിരുവനന്തപുരം: ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ റിയല്‍മീ 14 പ്രോ സ്മാര്‍ട്ട്ഫോണ്‍ സിരീസ് 2025 ജനുവരിയില്‍ പുറത്തിറക്കും. റിയല്‍മീ 14 പ്രോ, റിയല്‍മീ 14 പ്രോ+ എന്നീ രണ്ട് മോഡലുകളാണ് ഈ സിരീസില്‍ വരുന്നത്. എന്നാല്‍ ലോഞ്ചിന്റെ കൃത്യം തിയതി റിയല്‍മീ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. റിയല്‍മീ 14 പ്രോ സിരീസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ കമ്പനി പുറത്തുവിടും.
ലോകത്തെ ആദ്യ കോള്‍ഡ്-സെന്‍സിറ്റീവ് കളര്‍ ചേഞ്ചിംഗ് ഡിസൈന്‍
റിയല്‍മീ 14 പ്രോ, റിയല്‍മീ 14 പ്രോ+ എന്നീ രണ്ട് സ്മാര്‍ട്ട്ഫോണ്‍ മോഡലുകള്‍ ഉള്‍പ്പെടുന്ന റിയല്‍മീ 14 സിരീസ് അടുത്ത മാസം പുറത്തിറങ്ങും. പവിഴ ഡിസൈനിലുള്ള ബാക്ക് പാനലില്‍ നിറംമാറ്റ ഫീച്ചറോടെയാണ് ഇരു ഫോണ്‍ മോഡലുകളും വിപണിയിലേക്ക് വരിക. മുമ്പ് റിയല്‍മീ 9 പ്രോ+ പുറത്തിറങ്ങിയതും റീയര്‍ പാനല്‍ കളര്‍ മാറ്റങ്ങളോടെയായിരുന്നു. എന്നാല്‍ ആ നിറംമാറ്റം അള്‍ട്രാവയലറ്റ് പ്രകാരം പതിക്കുമ്പോഴായിരുന്നു. എന്നാല്‍ റിയല്‍മീ 14 പ്രോ സിരീസില്‍ താപനില 16 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴുമ്പോഴാണ് ഫോണിന്റെ റിയര്‍ പാനലിന്റെ കളര്‍ മാറുക.
റിയല്‍മീ 14 പ്രോ, റിയല്‍മീ 14 പ്രോ+ എന്നിവയുടെ ഫീച്ചറുകള്‍ വിശദമായി പുറത്തുവന്നിട്ടില്ല. പ്രോ+ വരിക സ്നാപ്ഡ്രാഗണ്‍ 7എസ് ജനറേഷന് 3 സോക് ചിപ്സെറ്റോടെയായിരിക്കും. റിയല്‍മീ 14 പ്രോ സിരീസിന്റെ കൂടുതല്‍ ഫീച്ചറുകള്‍ വരും ദിവസങ്ങളില്‍ അറിയാം. ഫോണുകള്‍ പുറത്തിറങ്ങുന്ന തിയതിയും വിലയും ഉടനറിയാമെന്ന് റിയല്‍മീ അറിയിച്ചു. ഇരു ഫോണുകളും 5ജി സാങ്കേതികവിദ്യയോടെയാണ് എത്തുക.
Read more: അവസാന നിമിഷം പേര് മാറുമോ? ഐഫോൺ എസ്ഇ 4ന് മറ്റൊരു കൗതുകം കൂടി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]