.news-body p a {width: auto;float: none;}
അഹമ്മദാബാദ്: ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറിക്കുടമയായി പഞ്ചാബ് താരം അൻമോൽപ്രീത് സിംഗ്. വിജയ് ഹസാരെ ട്രോഫിയിൽ അരുണാചൽ പ്രദേശിനെതിരെ 35 പന്തിൽ സെഞ്ച്വറി തികച്ചാണ് അൻമോൽപ്രീത് യൂസുഫ് പത്താന്റെ (40 പന്ത്) പേരിലിണ്ടായിരുന്ന റെക്കാഡ് സ്വന്തം പേരിലേക്ക് മാറ്റിയത്. ആകെ കണക്കതിൽ ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ മൂന്നമത്തെ സെഞ്ച്വറിയാണ് കഴിഞ്ഞ ഐ.പി.എൽ മെഗാലേലത്തിൽ ആരും വാങ്ങാനില്ലാതെ അൺസോൾഡായ താരം നേടിയത്.
. ഓസ്ട്രേലിയൻ താരം ജേക്ക് ഫ്രേസർ മക്ഗൂർക് (29 പന്ത്), ദക്ഷിണാഫ്രിക്കൻ ഇതിഹാസം എ.ബി ഡിവിലിയേഴ്സ് (31 പന്ത്), എന്നിവരാണ് അൻമോൽ പ്രിതീന് മുന്നിലുള്ളത്.
മത്സരത്തിൽ പഞ്ചാബ് 9 വിക്കറ്റിന്റെ ജയം നേടി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ അരുണാചൽ പ്രദേശിനെ പഞ്ചാബ് 48.4 ഓവറിൽ 164 റൺസിന് ഔൾഔട്ടാക്കി. മായങ്ക് മാർക്കണ്ഡേയും അശ്വിനി കുമാറും പഞ്ചാബിനായി 3 വിക്കറ്റ് വീതം വീഴ്ത്തി. മറുപടിക്കിറങ്ങിയ പഞ്ചാബിന് ക്യാപ്ടൻ അഭിഷേക് ശർമ്മയെ (10) തുടക്കത്തിലേ നഷ്ടമായി. എന്നാൽ തുടർന്ന് ക്രീസിലെത്തിയ അൻമോൽപ്രീത് പ്രഭ്സിമ്രാൻ സിംഗിനെ (പുറത്താകാതെ 25 പന്തിൽ 35) ഒരു വശത്ത് നിറുത്തി അടിച്ചു കസറുകയായിരുന്നു. പുറത്താകാതെ 45 പന്തിൽ 115 റൺസാണ് അൻമോൽപ്രീത് നേടിയത്. 9 സിക്സും 12 ഫോറും ഉൾപ്പെട്ടതാണ് അൻമോൽപ്രീതിന്റെ ഇന്നിംഗ്സ്. തർക്കപ്പെടാത്ത രണ്ടാം വിക്കറ്റിൽ 68 പന്തിൽ 153 റൺസിന്റെ കൂട്ടുകെട്ടാണ് അൻമോൽ പ്രഭ്സിമ്രാനൊപ്പം സൃഷ്ടിച്ചത്.