ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ചിത്രങ്ങളുടെ പട്ടിക പുറത്തുവിട്ട് ഓണ്‍ലൈന്‍ ടിക്കറ്റിങ് പ്ലാറ്റ്ഫോമായ ബുക്ക്മൈഷോ. റിപ്പോര്‍ട്ടുകള്‍ പ്രകാരം അല്ലു അര്ജുന് നായകനായ പുഷ്പ- 2 ആണ് ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ഇന്ത്യന്‍ ചിത്രം. 2024-ല്‍ ഏകദേശം 10.8 ലക്ഷം സോളോ വ്യൂവേഴ്സുണ്ടായതായാണ് ബുക്ക് മൈ ഷോയുടെ ഇയര്എന്ഡര് റിപ്പോര്‍ട്ടില്‍ പറയുന്നത് .നേരത്തേ തീയേറ്ററില്‍ തരംഗമായ ചിത്രം ബോക്സ്ഓഫീസില്‍ 1500 കോടിയിലധികം രൂപ കളക്ഷന്‍ നേടിയിരുന്നു.
ഏറ്റവും കൂടുതല്‍ പേര് ഈ വര്‍ഷം കണ്ട ചിത്രങ്ങളുടെ പട്ടികയില്‍ മറ്റു ഹിറ്റ് ചിത്രങ്ങളെ പിന്തള്ളിയാണ് പുഷ്പ മുന്നിലെത്തിയത്. സ്ത്രീ 2, സിംഗം എഗെയിന്‍, ഭൂല്‍ ഭൂലയ്യ 3, കല്‍ക്കി 2898 എഡി, മഞ്ഞുമ്മല്‍ ബോയ്സ്, അമരന് തുടങ്ങി ചിത്രങ്ങളെയാണ് പുഷ്പ പിന്നിലാക്കിയത്. ആദ്യദിനം കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റ ചിത്രവും പുഷ്പ-2 ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. സാക്നിക്കിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 31 ലക്ഷം ടിക്കറ്റുകളാണ് ആദ്യ ദിനം അഡ്വാന്‍സ് ബുക്കിങ്ങിലൂടെ മാത്രം വിറ്റഴിക്കപ്പെട്ടത്.
നേരത്തേ 1409 കോടി രൂപയുടെ ആഗോള കളക്ഷന്‍ നേടിയതോടെ എസ്.എസ്. രാജമൗലിയുടെ ചിത്രം ‘RRR’-ന്റെയും (1230 കോടി) ‘കെ.ജി.എഫ്: ചാപ്റ്റര്‍ 2’ (1215 കോടി) ന്റെയും റെക്കോഡുകൾ ‘പുഷ്പ 2: ദി റൂള്‍’ മറികടന്നിരുന്നു. ബോക്സ് ഓഫീസില്‍ ഇതേ മുന്നേറ്റം തുടരുകയാണെങ്കില്‍ എസ്.എസ്. രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ‘ബാഹുബലി 2’ (1790 കോടി) ന്റെയും റെക്കോഡ് ‘പുഷ്പ’ മറികടക്കുമെന്നാണ് വിലയിരുത്തല്‍. ആമിര്ഖാന് ചിത്രമായ ‘ദംഗലി’ന്റെ ആഗോള കളക്ഷന്‍ റെക്കോഡും (2070 കോടി) പുഷ്പ തിരുത്തുമോയെന്നാണ് ഇനി ആരാധകര്‍ ആകാംഷയോടെ ഉറ്റുനോക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]