യുപിഐയുടെ വരവോടെ ആളുകൾ ക്യാഷ്ലെസ്സ് ഇടപാടുകൾ കൂടുതൽ നടത്താൻ തുടങ്ങി, പ്രത്യേകിച്ച് കോവിഡിന് ശേഷം. യുപിഐയുടെ സ്വീകാര്യത രാജ്യത്ത് വൻതോതിലാണ് വർദ്ധിക്കുന്നത്. 2023-24 സാമ്പത്തിക വർഷത്തിൽ ആദ്യമായി യുപിഐ ഇടപാടുകളുള്ള എണ്ണം 100 ബില്യൻ കടന്ന് 131 ബല്യനിലെത്തിയിരുന്നു. എന്നാൽ ചില സാഹചര്യങ്ങളിൽ യുപിഐ തിരിച്ചടി നൽകാറുണ്ട് ബാങ്ക് സെർവറുകളിൽ പ്രശ്നം, സാങ്കേതിക തകരാറുകൾ അല്ലെങ്കിൽ അനധികൃത ഇടപാടുകൾ എന്നിവ പോലുള്ള പ്രശ്നങ്ങൾ നേരിട്ടേക്കാം. ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് എന്തുചെയ്യും?
യുപിഐ ഇടപാടിനിടെ ഏതെങ്കിലും തരത്തിലുള്ള പ്രശനങ്ങൾ അഭിമുകീകരിക്കുകയാണെങ്കിൽ ഉപയോക്തക്കക്ക് നാഷണൽ പേയ്മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ (എൻപിസിഐ) പരാതി നൽകാം.
പരാതി നൽകാനുള്ള ഘട്ടങ്ങൾ ഇവയാണ്
* എൻപിസിഐയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് യുപിഐ എന്ന വിഭാഗം തെരഞ്ഞെടുക്കുക. അതിൽ ‘തർക്ക പരിഹാര സംവിധാനം’ എന്നതിൽ ക്ലിക്ക് ചെയ്യുക.
* ‘പരാതി’ വിഭാഗത്തിന് കീഴിലുള്ള ‘ഇടപാട്’ ഓപ്ഷൻ തുറക്കുക.
* പരാതി അനുസരിച്ച് ‘ഇടപാടിൻ്റെ സ്വഭാവം’ തിരഞ്ഞെടുക്കുക
* അക്കൗണ്ടിലേക്ക് തെറ്റായി പണം ട്രാൻസ്ഫർ ചെയ്തു എന്ന ഓപ്ഷൻ തെരഞ്ഞെടുത്ത് പ്രശ്നത്തിൻ്റെ ഒരു ഹ്രസ്വ വിവരണം നൽകുക.
* ഇടപാട് ഐഡി, ബാങ്കിൻ്റെ പേര്, യുപിഐ ഐഡി, തുക, ഇടപാട് തീയതി, ഇമെയിൽ ഐഡി എന്നിവ നൽകുക.
* രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ നൽകുക. കൂടെ, ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെൻ്റിൻ്റെ ഫോട്ടോ അപ്ലോഡ് ചെയ്യുകയും ചെയ്യുക.
* നൽകിയ എല്ലാ വിശദാംശങ്ങളും കൃത്യമാണെന്ന് ഉറപ്പാക്കുക.
ഈ ഘട്ടങ്ങൾ പാലിക്കുന്നതിലൂടെ, നിങ്ങൾക്ക് യുപിഐ ഇടപാട് പ്രശ്നങ്ങൾ ഫലപ്രദമായി പരിഹരിക്കാൻ കഴിയും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]