ഗ്രീൻ ടീ കുടിച്ച് കൊണ്ട് ദിവസം തുടങ്ങൂ, കാരണം.
ഗ്രീൻ ടീ കുടിച്ച് കൊണ്ട് ദിവസം തുടങ്ങൂ, കാരണം
രാവിലെ ഒരു കപ്പ് ഗ്രീൻ ടീ കുടിച്ച് കൊണ്ട് ദിവസം തുടങ്ങുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് വിദഗ്ധർ പറയുന്നു.
ദിനചര്യയിൽ ഗ്രീൻ ടീ ഉൾപ്പെടുത്തുന്നത് മെറ്റബോളിസം കൂട്ടുന്നതിന് സഹായിക്കുന്നു. വെറും വയറ്റിൽ ഗ്രീൻ ടീ കഴിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നു.
ഇൻസുലിൻ പ്രതിരോധം അല്ലെങ്കിൽ പ്രീ ഡയബറ്റിസ് ഉള്ള വ്യക്തികൾക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഗ്രീൻ ടീ സഹായിക്കും.
വെറും വയറ്റിൽ ഗ്രീൻ ടീ കുടിക്കുന്നത് ഊർജനില കൂട്ടുന്നതിന് സഹായിക്കും. ഗ്രീൻ ടീയിലെ എൽ-തിയനൈൻ തലച്ചോറിൻ്റെ പ്രവർത്തനം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.
ദിവസേനയുള്ള ഗ്രീൻ ടീ ദഹന ആരോഗ്യത്തെ ഗണ്യമായി വർദ്ധിപ്പിക്കും. ദഹനവ്യവസ്ഥ ശരിയായി പ്രവർത്തിക്കുന്നതിന് ഗ്രീൻ ടീ സഹായകമാണ്.
ഗ്രീൻ ടീയിലെ കാറ്റെച്ചിനുകൾ ചീത്ത കൊളസ്ട്രോൾ (എൽഡിഎൽ) കുറയ്ക്കുകയും നല്ല കൊളസ്ട്രോൾ (എച്ച്ഡിഎൽ) വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
ദിവസവും ഗ്രീൻ ടീ കുടിക്കുന്നത് രോഗപ്രതിരോധ ശേഷി കൂട്ടുന്നതിന് സഹായിക്കും. ഗ്രീൻ ടീയിലെ ആൻ്റിഓക്സിഡൻ്റുകൾ രോഗപ്രതിരോധ പ്രവർത്തനം മെച്ചപ്പെടുത്തും.
ഗ്രീൻ ടീ വെറും വയറ്റിൽ കുടിക്കുന്നത് മാനസികാരോഗ്യം കൂട്ടുന്നതിനും ശ്രദ്ധയും വർദ്ധിപ്പിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]