.news-body p a {width: auto;float: none;}
തൊടുപുഴ: അഞ്ച് വയസുകാരനായ ഷെഫീഖിനെ മർദ്ദിച്ച് മൃതപ്രായനാക്കിയ അച്ഛന് ഏഴു വർഷവും രണ്ടാനമ്മയ്ക്ക് പത്തുവർഷവും കഠിന തടവ് ശിക്ഷ ഇന്നലെയാണ് കോടതി പ്രസ്താവിച്ചത്. ഒന്നാം പ്രതിയായ അച്ഛൻ കുമളി ഒന്നാംമൈൽ പുത്തൻപുരക്കൽ ഷെരീഫ് 50,000 രൂപയും രണ്ടാം പ്രതിയായ അനീഷ രണ്ട് ലക്ഷം രൂപ പിഴയൊടുക്കാനും മുട്ടം ഒന്നാം അഡിഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജ് ആഷ് കെ.ബാൽ ഉത്തരവിട്ടു. പിഴയൊടുക്കിയില്ലെങ്കിൽ ഒരു വർഷം തടവ് അനുഭവിക്കണം. ഒന്നാം പ്രതിക്ക് ഐ.പി.സി 326, 323, ജുവനൈൽ ജസ്റ്റിസ് ആക്ട് 23 എന്നീ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ. രണ്ടാം പ്രതിക്കെതിരെ ഈ കുറ്റങ്ങൾക്ക് പുറമേ വധശ്രമം (ഐ.പി.സി 307) കൂടിയുണ്ട്.
2013 ജൂലായ് 15 നാണ് ക്രൂരമായി മർദ്ദിച്ചത്. അബോധാവസ്ഥയിലായപ്പോൾ പ്രതികൾ ഷെഫീഖിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. വീണ് പരിക്കേറ്റെന്നായിരുന്നു പറഞ്ഞത്. പരിശോധിച്ച ഡോ. നിഷാന്ത് പോൾ ക്രൂര മർദ്ദനത്തിന്റെ വിവരം ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ അറിയിക്കുകയായിരുന്നു. കുമളി പൊലീസ് കേസെടുത്തു.
അന്ന് 5 വയസ് ആയിരുന്നു ഷെഫീക്കിന്റെ പ്രായം. തലച്ചോറിന്റെ 75% പ്രവർത്തനവും നിലച്ചു. തലയ്ക്കടിയേറ്റ ശേഷം, 24 മണിക്കൂറിനകം ചികിത്സ ലഭിക്കാതിരുന്നതു നില വഷളാക്കി. ശ്വസിക്കാൻ കഴിയാതെ വന്നതോടെ അഞ്ചുതവണ അപസ്മാരം ഉണ്ടായി. ദിവസങ്ങളോളം പട്ടിണിക്കിട്ടതു മൂലം പോഷകാഹാരം ലഭിക്കാതെ തൂക്കവും കുറഞ്ഞു. മൂന്ന് ഒടിവുള്ള ഇടത്തേകാലിൽ പ്ലാസ്റ്ററിട്ടു.
ക്രൂരമായ പീഡനങ്ങൾക്കൊടുവിൽ ഷെഫീക്ക് ബോധം കെട്ടപ്പോഴാണു പിതാവ് ഷെരീഫും രണ്ടാനമ്മ അനീഷയും ആശുപത്രിയിലെത്തിച്ചത്. കുട്ടിയുടെ ഇടത് കാൽമുട്ട് ഇരുമ്പ് പൈപ്പു കൊണ്ട് അടിച്ചൊടിച്ചൊടിക്കുകയും നെഞ്ചിൽ ചവിട്ടി പരിക്കേൽപ്പിക്കുകയും ചെയ്തെന്ന് കണ്ടെത്തി. രണ്ടാനമ്മ കുട്ടിയുടെ തല ഭിത്തിയിൽ ഇടിച്ചു. സ്റ്റീൽ കപ്പുകൊണ്ട് പൊള്ളിച്ചു.അടിയുടെയും ചവിട്ടിന്റെയും കമ്പിയിട്ടു കുത്തിയതിന്റേതുമായി 152 പാടുകൾ കുഞ്ഞിന്റെ ദേഹത്തു ഡോക്ടർമാർ കണ്ടെത്തി. ഉരുട്ടിക്കൊലയെ വെല്ലുന്ന മർദനത്തിനു മുന്നിൽനിന്നതു പിതാവ് ഷെരീഫാണെന്നു പൊലീസ് പറഞ്ഞു. വിറകുകൊള്ളികൊണ്ടു തലയ്ക്കടിക്കുന്നതിലും കൂർത്ത നഖം ഉപയോഗിച്ചു തൊലി നുള്ളിയെടുക്കുന്നതിലും രസം കണ്ടെത്തിയതു രണ്ടാനമ്മ അലീഷയാണെന്നും പൊലീസ് കണ്ടെത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അൽ അസർ മെഡിക്കൽ കോളേജിന്റെ സംരക്ഷണയിൽ അവിടെത്തന്നെയാണ് 16 വയസായ ഷെഫീഖ് കഴിയുന്നത്. ഇപ്പോഴും എഴുന്നേറ്റ് നിൽക്കാനാകില്ല. വീൽചെയറിലാണ് ജീവിതം. ബുദ്ധി വികാസവും കുറവ്. അവ്യക്തമായി സംസാരിക്കും. ഇത് ആയ രാഗിണിക്ക് മാത്രമാണ് മനസിലാകുക. തലയ്ക്ക് ക്ഷതമേറ്റതിനാൽ വലത് കൈയ്ക്ക് സ്വാധീനമില്ല. ഇടത് കൈ അനക്കും. സന്തോഷം വന്നാൽ നന്നായി ചിരിക്കും. സിനിമയും കാർട്ടൂണുമാണ് ഇഷ്ടവിനോദം.