.news-body p a {width: auto;float: none;}
43 വർഷത്തിന് ശേഷം ഇന്ത്യൻ പ്രധാനമന്ത്രിയുടെ സന്ദർശനം
ന്യൂഡൽഹി: രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കുവൈറ്റിലേക്ക് തിരിക്കും. കുവൈറ്റ് അമീർ ഷെയ്ഖ് മിഷാൽ അൽ – അഹ്മ്മദ് അൽ – ജാബർ അൽ – സബാഹിന്റെ ക്ഷണപ്രകാരമാണ് സന്ദർശനം. 43 വർഷത്തിന് ശേഷം ആദ്യമായാണ് ഇന്ത്യൻ പ്രധാനമന്ത്രി കുവൈറ്റ് സന്ദർശിക്കുന്നത്. ഇരുരാജ്യങ്ങളുടെയും ഉഭയകക്ഷി ബന്ധത്തിലെ നാഴികക്കല്ലായാണ് മോദിയുടെ സന്ദർശനത്തെ കാണുന്നത്. കുവൈറ്റ് അംഗമായ ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിലുമായുള്ള (ജി.സി.സി) ഇന്ത്യയുടെ ബന്ധം ശക്തമാക്കാനും സന്ദർശനം വഴിയൊരുക്കും. കുവൈറ്റിലെ ലേബർ ക്യാമ്പ് സന്ദർശിക്കുന്ന മോദി ഇന്ത്യൻ തൊഴിലാളികളെ കാണും. ഇന്ത്യൻ സമൂഹം സംഘടിപ്പിക്കുന്ന പരിപാടിയിലും പങ്കെടുക്കും. ഇന്ന് തുടങ്ങുന്ന 26-ാമത് അറേബ്യൻ ഗൾഫ് കപ്പിന്റെ ഉദ്ഘാടന ചടങ്ങിൽ അമീറിന്റെ പ്രത്യേക അതിഥിയായി മോദി പങ്കെടുക്കും. അമീറിന്റെ ഔദ്യോഗിക വസതിയായ ബയാൻ പാലസിൽ മോദിക്ക് ഔദ്യോഗിക സ്വീകരണം നൽകും. അമീറിനെ കൂടാതെ കിരീടാവകാശി ഷെയ്ഖ് സബാഹ് അൽ – ഖാലിദ് അൽ – സബാഹ്, പ്രധാനമന്ത്രി അഹ്മ്മദ് അൽ-അബ്ദുള്ള അൽ-സബാഹ് എന്നിവരുമായി ഊർജ്ജം, നിക്ഷേപം, വ്യാപാരം തുടങ്ങിയ വിഷയങ്ങളിൽ മോദി ചർച്ച നടത്തും. മോദിക്കായി കിരീടാവകാശി പ്രത്യേക വിരുന്നൊരുക്കും.
കുവൈറ്റ് അടുത്ത പങ്കാളി
കുവൈറ്റ് ഇന്ത്യയുടെ ദീർഘകാല പങ്കാളി
ചരിത്രപരവും സാംസ്കാരികവുമായ ബന്ധങ്ങൾ, ശക്തമായ സാമ്പത്തിക വിനിമയം.
ഇന്ത്യ കുവൈറ്റിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിലൊന്ന്
2023-2024ൽ ഇരുരാജ്യങ്ങൾക്കുമിടെയിലെ ഉഭയകക്ഷി വ്യാപാരം 1000 കോടി ഡോളറിലധികം
ക്രൂഡ് ഓയിലും എൽ.പി.ജിയും വിതരണം ചെയ്യുന്ന കുവൈറ്റ് ഇന്ത്യയുടെ വിശ്വസനീയ ഊർജ്ജ പങ്കാളി
ഇന്ത്യയിലെ കുവൈറ്റ് നിക്ഷേപങ്ങൾ സാമ്പത്തിക ബന്ധം ശക്തമാക്കും
10 ലക്ഷത്തോളം ഇന്ത്യക്കാർ കുവൈറ്റിൽ ജോലി ചെയ്യുന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ആഗസ്റ്റിൽ കുവൈറ്റ് സന്ദർശിച്ചു. ഈ മാസം ആദ്യം കുവൈറ്റ് വിദേശകാര്യ മന്ത്രി അബ്ദുള്ള അലി അൽ ഹയ്യ ഇന്ത്യയിലെത്തി. സെപ്തംബറിൽ റിയാദിൽ നടന്ന ഇന്ത്യ – ജി.സി.സി ചർച്ചയ്ക്കിടെയും ഇരുവരും കൂടിക്കാഴ്ച നടത്തി