
മദ്യം വാങ്ങാനെത്തിയപ്പോൾ അൽപം സാഹസം; 7500 രൂപ വിലവരുന്ന 9 കുപ്പികളെടുത്ത് അരയിൽ വെച്ച് മുങ്ങി ആലപ്പുഴ: അമ്പലപ്പുഴയിലെ ബെവറേജസ് ഔട്ട്ലെറ്റിൽ നിന്ന് വിദേശമദ്യം മോഷ്ടിച്ച പ്രതികൾ അറസ്റ്റിൽ. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
മദ്യം വാങ്ങാനെന്ന വ്യാജേന എത്തിയവർ അരയിൽ ഒളിപ്പിച്ച മദ്യക്കുപ്പികളുമായി കടന്നുകളയുകയായിരുന്നു. കഴിഞ്ഞ 12 ആം തിയ്യതിയാണ് കേസിനാസ്പതമായ സംഭവം.
മദ്യം വാങ്ങാൻ എന്ന വ്യാജേന അമ്പലപ്പുഴ ബിവറേജ്സ് കോർപ്പറേഷൻ ഔട്ട്ലെറ്റിൽ എത്തിയ പ്രതികൾ റാക്കിൽ സൂക്ഷിച്ചിരുന്ന മദ്യകുപ്പികൾ മോഷ്ടിച്ച് അരയിൽ ഒളിപ്പിച്ചു. ശേഷം കടന്നു കളഞ്ഞു.
രാത്രിയിൽ കണക്ക് ക്ലോസ് ചെയ്യുമ്പോഴാണ് മദ്യക്കുപ്പികൾ നഷ്ടമായത് ഉദ്യഗസ്ഥരുടെ ശ്രദ്ധയിൽ പ്പെട്ടത്. ഇതോടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു.
മാനേജരുടെ പരാതിയിൽ കേസെടുത്ത പോലിസ് അന്വേഷണം ആരംഭിച്ചു. 7500ഓളം രൂപ വില വരുന്ന ഒൻപത് കുപ്പി വിദേശ മദ്യമാണ് പ്രതികൾ മോഷ്ടിച്ചത്. പ്രതികളുടെ സിസിടിവി ദൃശ്യങ്ങളാണ് കേസിൽ നിർണായകമായത്.
പ്രതികളെ തിരിച്ചറിഞ്ഞ പോലിസ് ജില്ലയ്ക്ക് പുറത്തും അന്വേഷണം വ്യാപിപ്പിച്ചു. തുടർന്നാണ് പ്രതികൾ എറണാകുളത്ത് ഒളിവിൽ കഴിയുന്ന വിവരം ലഭിച്ചത്.
തകഴി സ്വദേശി ഹരികൃഷ്ണൻ, അമ്പലപ്പുഴ സ്വദേശി പത്മകുമാർ എന്നിവരെയാണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]