
ഒന്‍പത് മുന്‍ സിനിമകളിലൂടെയുള്ള സഞ്ചാരം, സംവിധായകര്‍ എന്ന നിലയിലുള്ള സ്വയം വിമര്‍ശനം… മുമ്പ് സംവിധാനം ചെയ്ത 9 സിനിമകളും കൂട്ടിച്ചേര്‍ത്ത ഒറ്റ സിനിമയാണ് ബാബുസേനന്‍ ബ്രദേര്‍സ് സംവിധാനം ചെയ്ത 10-ാം ചലച്ചിത്രമായ ‘മുഖക്കണ്ണാടി’ (The Looking Glass). പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ തങ്ങളിലേക്ക് തിരിച്ചുവച്ച കണ്ണാടിയായി ഈ സിനിമയെ സംവിധായകരായ സന്തോഷ് ബാബുസേനനും സതീഷ് ബാബുസേനനും അവതരിപ്പിക്കുന്നു. 29-ാംമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ (ഐഎഫ്എഫ്കെ 2024) ‘മലയാളം സിനിമ ടുഡേ’ വിഭാഗത്തിലാണ് ബാബുസേനന്‍ ബ്രദേര്‍സ് സംവിധാനം ചെയ്ത മുഖക്കണ്ണാടി പ്രദര്‍ശിപ്പിച്ചത്.
121 മിനുറ്റാണ് ദൈര്‍ഘ്യം. സിനിമയുടെ പ്രീമിയര്‍ കൂടിയായിരുന്നു ഇത്.
വളരെ ചുരുക്കം അഭിനയതാക്കളെ സിനിമയിലുള്ളൂ. ബാബുസേനന്‍ ബ്രദേര്സിന്റെ കഴിഞ്ഞ സിനിമകളില്‍ ഭാഗവാക്കായിരുന്ന കലാധരന്‍, ശ്രീരാം മോഹന്‍, കൃഷ്ണന് നായര്‍, മീര നായര്‍ എന്നിവരാണ് മുഖക്കണ്ണാടിയിലെ പ്രധാന കഥാപാത്രങ്ങള്‍.
ഇവരില്‍ എടുത്തുപറയേണ്ടത് കലാധരന്‍, ശ്രീരാം മോഹന്‍ എന്നിവര്‍ക്കുള്ള സ്ക്രീന്‍ടൈമും അതിലവര്‍ നീതി പുലര്‍ത്തുന്ന അഭിനയ മികവുമാണ്. 9 സിനിമകള്‍ സംവിധാനം ചെയ്തിട്ടുള്ള വൃദ്ധനായ ചലച്ചിത്രകാരനാണ് കലാധരന്‍. മുതിര്‍ന്ന നടനായ കലാധരന്‍ അതേ പേരില്‍ തന്നെ മുഖക്കണ്ണാടിയില്‍ കേന്ദ്ര കഥാപാത്രമായിരിക്കുന്നു.
കലാധരനുമായുള്ള ശ്രീരാം മോഹനന്റെ (യഥാര്‍ഥ പേരും കഥാപാത്രവും ഒന്നുതന്നെ) സംഭാഷണങ്ങളിലൂടെയാണ് മുഖക്കണ്ണാടി എന്ന സിനിമ വികസിക്കുന്നത്. ഇതിനിടയില്‍ കലാധരന്റെ മുന്‍ സിനിമകളും കഥാപാത്രകളും കടന്നുവരുന്നു.
അങ്ങനെ സ്വന്തം കഥാപാത്രങ്ങള്‍ കലാധരനെ വിടാതെ പിന്തുടര്ന്ന് ചുഴറ്റുന്നതാണ് മുഖക്കണ്ണാടിയുടെ ഇതിവൃത്തം. മുന്‍ സിനിമകള്‍, അതിന്റെ ആശയങ്ങള്‍ എന്നിവയെ കുറിച്ച് വാര്‍ധക്യത്തില്‍ കലാധരന്‍ എന്ന ചലച്ചിത്രകാരന് വിചിന്തനം ചെയ്യുന്നു.
ശ്രീരാം മോഹന്‍ അതിന്റെ കേള്‍വിക്കാരനും തുടര്‍ച്ചയുമാകുന്നു. മുഖക്കണ്ണാടിയിലെ കലാധരന്‍ ഒരു പ്രതിനിധിയാണ്. മുമ്പ് ഒന്‍പത് സിനിമകള്‍ സംവിധാനം ചെയ്തിട്ടുള്ള ബാബുസേനന്‍ ബ്രദേര്‍സ് തങ്ങളെ തന്നെ കലാധരനിലേക്ക് പ്രതിഷ്ഠിക്കുകയാണ്, അയാളിലൂടെ സ്വന്തം സിനിമകളെ വിമര്‍ശനരൂപത്തില്‍ അവലോകനം ചെയ്യുകയാണ്.
എന്താണ് സിനിമ, എന്താണ് സ്നേഹം എന്നീ ചോദ്യങ്ങള്‍ പലയാവര്‍ത്തി മുഖക്കണ്ണാടിയില്‍ കടന്നുവരുന്നത് ഇത് അടിവരയിടുന്നു. അധികം നാടകീയതകളോ സസ്പെന്‍സുകളോ ട്വിസ്റ്റുകളോ ഇല്ലാതെ അതിസാധാരണമായി 9 മുന്‍ സിനിമകളെയും പത്താം സിനിമയിലൂടെ ഓര്‍ത്തെടുക്കുകയാണ് ബാബുസേനന്‍ ബ്രദേര്‍സ്.
കലാധരനും ശ്രീരാം മോഹനനും ഇതിനുള്ള ഉപകരണങ്ങള്‍ മാത്രമാകുന്നു. ബാബുസേനന്‍ ബ്രദേര്സിന്റെ 2015ല്‍ ഐഎഫ്എഫ്കെയില് പ്രദര്‍ശിപ്പിച്ച ഛായം ‘പൂശിയ വീട്’ മുതല്‍ 2023ല്‍ പ്രദര്‍ശിപ്പിച്ച ‘ആനന്ദ് മൊണാലിസ മരണവും കാത്ത്’ വരെയുള്ള സിനിമകള്‍ കണ്ടിട്ടുള്ളവര്‍ക്ക് മാത്രം ബന്ധിപ്പിക്കാന്‍ കഴിയുന്ന കഥാപശ്ചാത്തലവും വളരെ സ്റ്റാറ്റിക്കും വേഗമില്ലാത്തതും ശബ്ദമുകരിതമല്ലാത്തതുമായ അവതരണശൈലിയുമാണ് മുഖക്കണ്ണാടി പിന്തുടരുന്നത്. ജീവിതവും മരണവും, ചോദ്യം ചെയ്യപ്പെടുന്ന പ്രത്യാശയും ഈ സിനിമയിലും കാണാം.
ബാബുസേനന്‍ ബ്രദേര്സിന്റെ എല്ലാ മുന്‍ സിനിമകളിലെയും കഥാപാത്രങ്ങള്‍ക്ക് നന്ദിയറിയിച്ചുകൊണ്ട് മുഖക്കണ്ണാടി അവസാനിക്കുന്നു. മലയാളത്തിലെ ഇന്‍ഡിപെന്‍ഡന്റ് സിനിമ സംവിധായകരില്‍ ഇതിനകം മേല്‍വിലാസമുണ്ടാക്കിയ ബാബുസേനന്‍ ബ്രദേര്സിന്റെ പത്താം സിനിമ അങ്ങനെ മറ്റൊരു വൈവിധ്യമാകുന്നു.
അവരുടെ മുന്‍ സിനിമകള്‍ പോലെതന്നെ ഇതും ‘നോട്ട് എവരിവണ്‍ കപ്പ് ഓഫ് ടീ’. : കിരാത ഭരണകൂടങ്ങളുടെ മനുഷ്യ കശാപ്പുകൾ; ഞെട്ടിച്ച് ഐഎഫ്എഫ്കെ 2024 ഉദ്ഘാടന ചിത്രം അയാം സ്റ്റിൽ ഹിയർ- റിവ്യൂ …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]