പുഷ്പ-2 സിനിമയുടെ പ്രീമിയര്‍ ഷോയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് സ്ത്രീ മരിച്ച സംഭവത്തില്‍ തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ അല്ലു അര്‍ജുനെ അറസ്റ്റ് ചെയ്തതിനെ ശക്തമായ അപലപിച്ചും മറ്റ് താരങ്ങളോട് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തും സംവിധായകന് രാം ഗോപാല്‍ വര്‍മ. അല്ലു അര്‍ജുനെ അറസ്റ്റ് ചെയ്ത ഹൈദരാബാദ് പോലീസിന്റെ നടപടിക്കെതിരെ എല്ലാ സെലിബ്രിറ്റികളും പ്രതിഷേധിക്കാന്‍ തയാറാകണമെന്നാണ് അദ്ദേഹം പറയുന്നത്. ട്വിറ്റര്‍ പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്.
ഫിലിം സ്റ്റാറായാലും രാഷ്ട്രീയ നേതാവായാലും സെലിബ്രിറ്റികള്‍ക്ക് ജനപ്രീതിയുള്ളത് അവരുടെ കുറ്റമാണോ? ഞാന്‍ സംവിധാനം ചെയ്ത ക്ഷണാ ക്ഷണം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുമ്പോള്‍ ശ്രീദേവിയെ കാണാന്‍ ലക്ഷകണക്കിന് ആളുകള്‍ എത്തി. ആ തിരക്കില്‍ മൂന്നുപേര്‍ മരിച്ചിരുന്നു. ഈ സംഭവത്തില്‍ തെലങ്കാന പോലീസ് ഇനി ശ്രീദേവിയെ സ്വര്‍ഗത്തില്‍ പോയി അറസ്റ്റ് ചെയ്യുമോയെമെന്നും രാം ഗോപാല്‍ വര്‍മ എക്സില്‍ കുറിച്ചു.
രാം ഗോപാല്‍ വര്‍മ കഥയും സംവിധാനവും നിര്‍വഹിച്ച് 1991-ല്‍ പുറത്തിറങ്ങിയ തെലുങ്ക് കോമഡ് ചിത്രമായിരുന്നു ക്ഷണാ ക്ഷണം. വെങ്കടേഷ്, ശ്രീദേവി, പരേഷ് റാവല്‍, റാമി റെഡ്ഡി എന്നിവരായിരുന്നു ഈ സിനിമയിലെ പ്രധാന താരങ്ങള്‍. രാം ഗോപാല്‍ വര്‍മ ഇപ്പോള്‍ നടത്തിയ അഭിപ്രായത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് ലഭിക്കുന്നത്. സെബിബ്രിറ്റികള്ക്ക് ആളുകളെ സ്വാധീനിക്കാനാകും. എന്നാല്‍, ഇത്തരം കൂടിച്ചേരലുകളിലെ സുരക്ഷ കൂട്ടായ ഉത്തരവാദിത്വമാണെന്നാണ് പ്രധാന കമന്റ്.
പുഷ്പ 2 പ്രീമിയര്‍ ഷോയിക്ക് അല്ലു അര്ജുന് എത്തിയതിനെ തുടര്‍ന്ന് തിയേറ്ററിലെത്തിയതോടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവത്തിലാണ് അല്ലു അര്‍ജുനെ അറസ്റ്റ് ചെയ്തത്. അദ്ദേഹത്തിന് പുറമെ, പ്രീമിയര്‍ ഷോ നടന്ന സന്ധ്യാ തിയേറ്റര്‍ ഉടമ എം സന്ദീപ്, മാനേജര്‍ എം നാഗരാജു, ജി വിജയ് ചന്ദര്‍ എന്നിവരെയും ഹൈദരാബാദ് പോലീസ് അറസ്റ്റ് ചെയ്തതിരുന്നു. ഡിസംബര്‍ നാല് ബുധനാഴ്ച രാത്രി 11 മണിക്ക് ആയിരുന്നു സംഭവം നടന്നത്.
നടന് തിയേറ്ററിലെത്തുമെന്ന് മാനേജ്മെന്റിന് അറിയാമായിരുന്നിട്ടും ഇക്കാര്യം നേരത്തെ പോലീസിനെ അറിയിച്ചില്ല, വലിയ ജനക്കൂട്ടമുണ്ടാകുമെന്ന് അറിഞ്ഞിട്ടും സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയില്ല, നടനും സംഘത്തിനും അകത്ത് പ്രവേശിക്കാനും പുറത്തിറങ്ങാനും പ്രത്യേരം വഴി ഒരുക്കിയില്ല തുടങ്ങിയ തെറ്റുകളാണ് തിയേറ്റര്‍ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് പോലീസ് പറയുന്നു. നേരത്തെ അല്ലു അര്‍ജുനെതിരെ മന:പൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]