ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവരുടെ എന്നതിൽ വലിയ വർധനവാണ് ഉണ്ടായിട്ടുള്ളത്. ഹ്രസ്വകാല വായ്പ പോലെ വർത്തിക്കുന്ന ക്രെഡിറ്റ് കാർഡുകൾ ഉപയോക്താക്കൾക്ക് ആശ്വാസമാണ്. കൂടാതെ ക്രെഡിറ്റ് കാർഡ് കമ്പനികൾ നിരവധി ഓഫറുകൾ ആണ് ഉപയോക്താക്കൾക്കായി വാഗ്ദാനം ചെയ്യുന്നത്. പ്രതേകിച്ച് യൂട്ടിലിറ്റി പേയ്മെന്റുകൾക്കൊക്കെ കിഴിവുകളും ക്രെഡിറ്റ് കാർഡ് കമ്പനികൾ വാഗ്ദാനം ചെയ്യുന്നുണ്ട്. എല്ലാ മാസവും ആവർത്തിക്കുന്ന അവശ്യ ചെലവുകളെയാണ് യൂട്ടിലിറ്റി പേയ്മെൻ്റുകൾ. ടെലിഫോൺ, ഇൻ്റർനെറ്റ് കണക്ഷൻ, ഗ്യാസ്, വെള്ളം, വൈദ്യുതി മുതലായവയ്ക്കുള്ള പ്രതിമാസ പേയ്മെൻ്റുകൾ പോലുള്ള ചെലവുകൾ ഇതിൽ ഉൾപ്പെടുന്നു
യൂട്ടിലിറ്റി ബില്ലുകളിൽ ക്യാഷ്ബാക്ക് വാഗ്ദാനം ചെയ്യുന്ന ചില ക്രെഡിറ്റ് കാർഡുകൾ പരിശോധിക്കുക.
എയർടെൽ ആക്സിസ് ബാങ്ക് എയ്സ് ക്രെഡിറ്റ് കാർഡ്
എയർടെല്ലിൻ്റെയും ആക്സിസ് ബാങ്കിൻ്റെയും ഈ ക്രെഡിറ്റ് കാർഡ് യൂട്ടിലിറ്റി ബില്ലുകളിൽ ആകർഷകമായ ക്യാഷ്ബാക്ക് ആണ് നൽകുന്നത്.
ഗൂഗിൾ പേ വഴിയുള്ള യൂട്ടിലിറ്റി പേയ്മെൻ്റുകൾക്കും റീചാർജുകൾക്കും 5 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും.
സ്വിഗ്ഗി, സോമറ്റോ, ഒല തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ 5 ശതമാനം ക്യാഷ്ബാക്ക്.
400 രൂപയ്ക്കും 4,000 രൂപയ്ക്കും ഇടയിലുള്ള ഇന്ധന ചെലവുകൾക്ക്, എല്ലാ പമ്പുകളിലും 1 ശതമാനം ഇന്ധന സർചാർജ് ഇളവ് ലഭിക്കും.
സ്വിഗ്ഗി എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡ്
സ്വിഗ്ഗി ഫുഡ്, ഇൻസ്ടാമാർട്ട് തുടങ്ങിയവയിൽ ഓർഡർ ചെയ്യുന്നതിന് 10 ശതമാനം ക്യാഷ്ബാക്ക്.
ഓൺലൈൻ ചെലവുകൾക്ക് 5 ശതമാനം ക്യാഷ്ബാക്ക്.
ഒരു മാസത്തിൽ 3,500 വരെ ക്യാഷ്ബാക്ക് .
കാർഡ് സജീവമാക്കുമ്പോൾ, 1,199 വിലയുള്ള 3 മാസത്തെ സ്വിഗ്ഗി വൺ അംഗത്വം നേടാം.
സ്റ്റാൻഡേർഡ് ചാർട്ടേഡ് സൂപ്പർ വാല്യൂ ടൈറ്റാനിയം ക്രെഡിറ്റ് കാർഡ്
ഓരോ മാസവും 750-ൽ കൂടുതലുള്ള ഓരോ ഇടപാടിനും 5 ശതമാനം ക്യാഷ്ബാക്ക്
750-ൽ കൂടുതലുള്ള ഫോൺ ബില്ലുകളിൽ 5 ശതമാനം ക്യാഷ്ബാക്ക്
ഇന്ധനച്ചെലവ് 2,000 രൂപ വരെയുള്ള ഇടപാടുകൾക്ക് പ്രതിമാസം 200 രൂപ വരെ 5 ശതമാനം ക്യാഷ്ബാക്ക്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]