അമ്പലപ്പുഴ: സർക്കാർ മദ്യശാലയിൽ നിന്ന് മദ്യം മോഷ്ടിച്ച പ്രതികൾ അറസ്റ്റിൽ. തകഴി പഞ്ചായത്ത് 13-ാം വാർഡ് കൻ കോളിൽ ഹരികൃഷ്ണൻ (36), അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 10-ാം വാർഡ് വെണ്ണല പറമ്പ് പത്മകുമാർ (പപ്പൻ – 38) എന്നിവരെയാണ് അമ്പലപ്പുഴ പൊലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നവംബർ 13 നായിരുന്നു കേസിന് ആസ്പദമായ സംഭവം. മദ്യം വാങ്ങാനെന്ന വ്യാജേന അമ്പലപ്പുഴ ബിവറേജ് ഔട്ട്ലെറ്റിലെത്തിയ പ്രതികൾ 7500 രൂപ വിലവരുന്ന 9 കുപ്പി മദ്യം മോഷ്ടിച്ചു കടന്നു കളകയുയായിരുന്നു. അമ്പലപ്പുഴ എസ് ഐ അനീഷ് കെ ദാസിന്റെ നേതൃത്വത്തിൽ സിവിൽ പൊലീസ് ഓഫിസർമാരായ വിനിൽ എം കെ, ബിബിൻദാസ്, ജോസഫ് ജോയി, മുഹമ്മദ് ഷെഫീഖ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
അടുക്കളയിൽ പതിവില്ലാത്ത ശബ്ദം, തപ്പി തപ്പി സ്ലാബിനടിയിൽ നോക്കിയപ്പോൾ വമ്പനൊരു രാജവെമ്പാല, പിടികൂടി
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]