മുംബൈ: വിജയ് ഹസാരെ ട്രോഫിക്കുള്ള മുംബൈ ടീമില്‍ നിന്ന് യുവതാരം പൃഥ്വി ഷായെ ഒഴിവാക്കാന്‍ കാരണം ഗുരുതര അച്ചടക്കലംഘനം കാരണമെന്ന് റിപ്പോര്‍ട്ട്. സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ മുംബൈക്കായി കളിച്ചെങ്കിലും പരിശീലന സെഷനുകളില്‍ കൃത്യമായി പങ്കെടുക്കാതെയും രാത്രി മുഴുവന്‍ പാര്‍ട്ടികളില്‍ പങ്കെടുത്തും പൃഥ്വി ഷാ ഗുരുതരമായ അച്ചടക്കലംഘനമാണ് നടത്തിയതെന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷനിലെ മുതിര്‍ന്ന അംഗം പിടിഐയോട് പറഞ്ഞു.
കായികക്ഷമതയില്ലാത്ത പൃഥ്വി ഷായെ ഫീല്ഡിംഗിനിറക്കുമ്പോള് ഗ്രൗണ്ടില്‍ പലപ്പോഴും 10 ഫീല്‍ഡര്‍മാരുമായി കളിക്കുന്ന അവസ്ഥയാണുള്ളതെന്നും സീനിയര്‍ അംഗം പറഞ്ഞു. കായികക്ഷമത ഇല്ലാത്തതിനാല്‍ പലപ്പോഴും പൃഥ്വി ഷായെ ഫീല്‍ഡില്‍ ഒളിപ്പിച്ചു നിര്‍ത്തേണ്ട ഗതികേടിലാണ് മുംബൈ ടീം. അടുത്തുകൂടെ പോകുന്ന പന്തുകള്‍പോലും പിടിക്കാന്‍ പലപ്പോഴും അവന് കഴിയുന്നില്ല. ബാറ്റ് ചെയ്യുമ്പോള്‍ പലപ്പോഴും പന്തിന്റെ ലൈനിലേക്ക് എത്താനുമാവുന്നില്ല. അച്ചടക്കത്തിന്റെ കാര്യത്തിലും കായികക്ഷമതയുടെ കാര്യത്തിലും കളിയോടുള്ള സമീപനത്തിന്റെ കാര്യത്തിലും പൃഥ്വി ഷാ പലപ്പോഴും പിന്നിലാണ്.
അശ്വിന് വിരമിച്ചത് വേദനയോടെ, അര്‍ഹിക്കുന്ന പരിഗണന നല്‍കിയില്ല, തുറന്നു പറഞ്ഞ് കപില്‍ ദേവ്
മുഷ്താഖ് അലി ട്രോഫിക്കിടെ പലപ്പോഴും പരിശീലന സെഷനുകളില്‍ പങ്കെടുക്കാതെ വിട്ടു നിന്ന പൃഥ്വി ഷാ രാത്രി മുഴുവന്‍ പാര്‍ട്ടികളില്‍ പങ്കെടുത്ത് രാവിലെ ആറ് മണിക്കൊക്കെയാണ് ഹോട്ടല്‍ മുറിയില്‍ മടങ്ങിയെത്തിയിരുന്നത്. വിജയ് ഹസാരെ ട്രോഫിക്കുള്ള മുംബൈ ടീമില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ പരസ്യപ്രതികരണം നടത്തിയതുകൊണ്ടൊന്നും മുംബൈ ക്രിക്കറ്റ് ടീം സെലക്ടര്‍മാരുടെ നിലപാട് മാറാന്‍ പോകുന്നില്ലെന്നും പ്രതിനിധി പറഞ്ഞു.
മുംബൈ ടീം നായകന് ശ്രേയസ് അയ്യരും പൃഥ്വി ഷായുടെ അച്ചടക്കലംഘനങ്ങളെക്കുറിച്ച് സൂചന നല്‍കിയിരുന്നു. കളിയോടുള്ള സമീപനം മാറ്റിയാല്‍ പൃഥ്വി ഷായ്ക്ക് ആകാശമാണ് അതിരെന്ന് ശ്രേയസ് അയ്യര്‍ മുഷ്താഖ് അലി ട്രോഫി കിരീടം നേടിയശേഷം പറഞ്ഞിരുന്നു. മടിയിലരുത്തി കാര്യങ്ങള്‍ പറഞ്ഞു കൊടുക്കാൻ പൃഥ്വി ഷാ ചെറിയ കുട്ടിയല്ലെന്നും എല്ലാവരും അവനെ ഉപദശിച്ചിരുന്നുവെന്നും എങ്ങനെയാണ് മെച്ചപ്പെടേണ്ടതെന്ന് പൃഥ്വി ഷാ സ്വയം തിരിച്ചറിയുകയാണ് വേണ്ടതെന്നും ശ്രേയസ് വ്യക്തമാക്കിയിരുന്നു.
2 താരങ്ങള്‍ പുറത്ത്, ഇന്ത്യക്കെതിരായ അവസാന രണ്ട് ടെസ്റ്റുകള്‍ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ
നേരത്തെ സമാനമായ പ്രശ്നങ്ങളുടെ പേരില്‍ മുംബൈ രഞ്ജി ടീമില്‍ നിന്നും പൃഥ്വി ഷായെ ഒഴിവാക്കിയിരുന്നു. വിജയ് ഹസാരെ ട്രോഫിക്കുള്ള മുംബൈ ടീമില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ . ”ദൈവമേ, ഞാന്‍ ഇനിയും എന്താണ് ചെയ്യേണ്ടതെന്ന് എന്നോട് പറയൂ. 65 ഇന്നിംഗ്സില്‍ നിന്ന് 3399 റണ്‍സ്. അതും 55.07 ശരാശരിയില്‍. 126 സ്ട്രൈക്ക് റേറ്റും എനിക്കുണ്ട്. ഇത്രയൊന്നും മതിയാവില്ലേ. ഞാനിപ്പോഴും ദൈവത്തില്‍ വിശ്വാസമര്‍പ്പിക്കുന്നു. ജനം എന്നെ വിശ്വസിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഞാന്‍ തിരിച്ചുവരുമെന്ന്” പൃഥ്വി കുറിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]