ആലപ്പുഴ: ഓൺലൈനിലൂടെ 10 ലക്ഷം രൂപ തട്ടിയെടുത്ത ജാർഖണ്ഡ് സ്വദേശിയെ പ്രൊഡക്ഷൻ വാറണ്ടിലൂടെ ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. ധൻബാദ് ജാരിയ സ്വദേശിയായ സമീർ അൻസാരിയാണ് റിമാന്റിലായത്. ഷെയർ ട്രേഡിങ്ങിലൂടെ പണം സമ്പാദിക്കാമെന്ന് പറഞ്ഞ് മണ്ണഞ്ചേരി സ്വദേശിയായ യുവാവിൽ നിന്നും ആൾമാറാട്ടം നടത്തി പണം തട്ടിയ കേസിലെ പ്രതിയാണ്.
ഡിവൈ.എസ്.പി കെ.എൽ സജിമോന്റെ മേൽനോട്ടത്തിൽ ആലപ്പുഴ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഏലിയാസ് പി. ജോർജ്ജ്, സബ് ഇൻസ്പെക്ടർ ശരത് ചന്ദ്രൻ, സിവിൽ പൊലീസ് ഓഫീസർ ജേക്കബ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം റാഞ്ചിയിൽ നടത്തിയ അന്വേഷണത്തിൽ പ്രതി സമാന സാമ്പത്തിക തട്ടിപ്പ് കേസിൽ പെട്ട് റാഞ്ചിയിലെ ബിർസാ മുണ്ട ജയിലിൽ ആണ് എന്ന് അറിഞ്ഞു. തുടർന്ന് ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പ്രൊഡക്ഷൻ വാറണ്ട് ഉത്തരവ് പുറപ്പെടുവിച്ചാണ് പ്രതിയെ റാഞ്ചിയിൽ നിന്നും ആലപ്പുഴയിൽ എത്തിച്ചത്.
READ MORE: ബാങ്കിലെ കളക്ഷൻ വിഭാഗം ഏരിയ മാനേജറായി ജോലി; എം.ഡി.എം.എയുമായി എക്സൈസ് പൊക്കി, സംഭവം തൃശൂരിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]